എ.കെ ശശീന്ദ്രന് കുറ്റവിമുക്തന്‍: മന്ത്രിസ്ഥാത്തേക്ക് വഴിയൊരുങ്ങി
കൊച്ചി: ഫോണ്‍വിളി കേസില്‍ എ.കെ ശശീന്ദ്രന് എം.എല്‍.എ കുറ്റവിമുക്തന്‍. ഇതോടെ കേസിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായ എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാവാനുള്ള അവസരമൊരുങ്ങി. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ശശീന്ദ്രനെതിരെ തെളിവില്ലെന്നും കോടതി വിധിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി.
തിരിച്ചുവരുന്നതില്‍ പ്രശ്നമില്ല: എന്‍.സി.പി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ പ്രശ്നമില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ടി.പി പീതാംബരന്. തിരിച്ചുവരുന്നതില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുതാല്പര്യ ഹരജി തള്ളി
കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി തള്ളി. തൈക്കടപ്പുറം സ്വദേശി മഹാലക്ഷ്മിയാണ് അപ്രതീക്ഷിതമായി ഇന്നു രാവിലെ ഹരജി നല്‍കിയത്. ഹരജിക്കാരിക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
മുന്‍ മന്ത്രിയും മാധ്യമപ്രവര്‍ത്തകയും ഉള്‍പ്പെട്ടതിനാല്‍ പൊതുതാല്പര്യമുണ്ടെന്നായിരുന്നു മഹാലക്ഷ്മിയുടെ വാദം. വക്കീല്‍ മുഖേന ഹരജി കൈമാറി മഹാലക്ഷ്മി മടങ്ങിയതിനാല്‍ വിധി സമയത്ത് ഹാജരുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."