അഴിമതിക്കേസ്: സഊദി കോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിതനായി
റിയാദ്: അഴിമതിക്കേസില്‍ തടവിലായവരില്‍ പ്രമുഖനായ സഊദി രാജകുമാരനും അറബ് ലോകത്തെ ഏറ്റവും വലുതും ലോകത്തെ മുന്‍ നിര കോടീശ്വരനായ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മോചന വിവരം മാധ്യമങ്ങളെ അറിയിച്ചത്. മൂന്നു മാസത്തിനടുത്ത തടവ് ജീവിതത്തിനു ശേഷമാണ് മോചനം. തടങ്കലിലാക്കിയിരുന്ന റിയാദിലെ പ്രമുഖ ഹോട്ടലായ റിത്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് റോയിട്ടേഴ്‌സിന് നല്‍ികിയ അഭിമുഖത്തിന് പിന്നാലെയാണ് കുടുംബം മോചന വിവരം വ്യക്തമാക്കിയത്. തെറ്റിധാരണകള്‍ മുഴുവനും മറ നീക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോചനം സാധ്യമാകുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റു ലോകത്തെ ബിസിനസ്സ് രംഗത്ത് തന്നെ ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍, രാജകുമാരന്‍ മോചന നേടി വീട്ടില്‍ തിരിച്ചെത്തിയതായി കുടുംബം സ്ഥിരീകരിച്ചെങ്കിലും സഊദി അധികൃതര്‍ ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. മാത്രമല്ല, എന്ത് ഉപാധിയിലാണ് മോചനം സാധ്യമായതെന്നും ഇത് വരെ വ്യക്തമായിട്ടില്ല. കഴിഞ്ഞവര്‍ഷം നവംബര്‍ ആദ്യ വാരത്തിലാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സേന താള്‍ ബിന്‍ രാജകുമാരനടക്കം മുന്നൂറോളം പ്രമുഖരെ പിടികൂടി തടവിലാക്കിയത്. രാജകുമാരന്മാര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ബിസിനസ് പ്രമുഖര്‍, ഭരണ തലത്തിലെ ഉന്നതര്‍ എന്നിവരെയാണ് പിടികൂടിയിരുന്നത്. എന്നാല്‍, പിന്നീട് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പലരും ഭരണകൂടം ആവശ്യപ്പെട്ട അഴിമതി പണം പൊതു ഖജനാവിലേക്ക് തിരിച്ചടച്ചു മോചനം സാധ്യമാക്കുകയായിരുന്നു. ഇനിയും 95 ഓളം ആളുകള്‍ കസ്റ്റഡിയില്‍ ഉള്ളതായും ഇവര്‍ കോടതിയില്‍ നേരിടാനാണ് തീരുമാനിച്ചതെന്നും കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിരുന്നു.
അറസ്റ്റിനു മുന്‍പ് 1700 കോടി ഡോളര്‍ ആസ്തിയാണ് തലാലിനുള്ളതെന്നാണ് കണക്കുകള്‍. ആപ്പിളിനും ട്വിറ്ററിനും പുറമെ റൂപ്പര്‍ട്ട് മാര്‍ഡാക്കിന്റെ ന്യൂസ് കോര്‍പ് അടക്കമുള്ള വന്‍കിട കമ്പനികളില്‍ ഓഹരി പങ്കാളിതവുമുണ്ടായിരുന്നു . തന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണം തുടരുക തന്നെ ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അഴിമതിയുടെ നിരപരാധിത്വം വ്യക്തമാക്കാന്‍ ശ്രമം തുടരുന്നുണ്ട്. തെറ്റിധാരണകളാണ് നടപടിക്ക് പിന്നിലെന്നും കിരീടാവകാശിയുടെ പരിഷ്‌കാര ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."