ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കരുത്: കേരള മുസ്‌ലിം കോണ്‍ഫറന്‍സ്
പാലക്കാട് : ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്്‌ലിം ഐക്യവേദി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌കാരുടെ ഭരണകാലംതൊട്ട് മുസ്‌ലീംകള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള ആനുകൂല്യമാണിത്.
മറ്റ് ഇതര മതസ്ഥര്‍ക്കും അവരുടെ ആചാര - അനുഷ്ഠാനങ്ങള്‍ ക്കനുസരിച്ച് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വിശുദ്ധ ഹജ്ജിന് മാത്രമെ സബ്‌സിഡി ആനുകൂല്യം നല്‍കുന്നുള്ളൂവെന്ന പ്രചാരണം ശരിയല്ല. ഹാജിമാരില്‍ നിന്ന് വിമാന ടിക്കറ്റിനത്തില്‍ വസൂലാക്കുന്ന അധിക സംഖ്യയുടെ ചെറിയ ഒരു ശതമാനം മാത്രമാണ് സബ്‌സിഡിയായി നല്‍കുന്നത്.
ഹജ്ജ് സബ്‌സിഡി നിര്‍ത്താലാക്കണമെന്ന മന്ത്രി കെ.ടി ജലീലിന്റെ അഭിപ്രായം വസ്തുതകള്‍ ശരിയാംവണ്ണം മനസ്സിലാക്കാതെയാണെന്ന് യോഗം വിലയിരുത്തി.
ഹജ്ജ് തീര്‍ത്ഥാടന സമയത്തെ വിമാനടിക്കറ്റ് വര്‍ദ്ധനവ് ഇനത്തിലുള്ള വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക, റണ്‍വേ പൂര്‍ത്തിയായ സ്ഥിതിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാനയാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് കേരളത്തിന് കൂടുതല്‍ ക്വാട്ട അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജനറല്‍ കണ്‍വീനര്‍ എ.കെ.സുല്‍ത്താന്‍ അധ്യക്ഷനായി. ജെ.ബഷീര്‍ അഹമ്മദ്, കെ.എ.ലത്തീഫ്, കെ.എസ്.സുലൈമാന്‍, കെ.അബൂബക്കര്‍, പി.ഷക്കീര്‍ഹുസൈന്‍, സി.മുഹമ്മദലി, എം.എ.യൂസഫ്, എസ്.സഹാബ്ദ്ദീന്‍, എ.ജെ.സജീര്‍, എ.ജബ്ബാറലി, സി.മുഹമ്മദ് ഷെറീഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."