HOME
DETAILS

കാട്ടാനകളുണ്ടെങ്കിലും ചാവടിപ്പാറ കോളനി കാര്‍ഷിക വിളകളാല്‍ സമൃദ്ധം

  
backup
February 12 2017 | 03:02 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a

 

വാളയാര്‍: സംസ്ഥാനാതിര്‍ത്തിയിലുള്ള ചാവടിപ്പാറ കോളനിക്കാര്‍ക്ക് പരമ്പരാഗതമായി കൃഷിയാണ് ജീവിതം. നിലക്കടലയും റാഗിയും അവരയും തുവരയും വെണ്ടയുമൊക്കെ മാറിമാറി കൃഷിചെയ്യും. ഇതുവരെ വിത്തിനോ വളത്തിനോ കൃഷിഭവനെ ആശ്രയിച്ചിട്ടേയില്ലെന്ന ഊരുമൂപ്പന്‍ പറയുന്നു.
വീടുകളിലെ ആടുകളുടെ കാഷ്ഠവും പശുക്കളുടെ ചാണകവുമൊക്കെയാണ് വളം. വാളയാര്‍ വറളപ്പതി സംരക്ഷിത വനമേഖലയാണ് തൊട്ടടുത്ത്. ഇവിടെ കാട്ടാനകള്‍ തമ്പടിക്കുന്ന ഇടമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ചെറിയ തോട് മാത്രമാണ് കോളനിയെയും കാടിനെയും വേര്‍തിരിക്കുന്നത്. കൃഷിയിടത്തിനും വീടിനു ചുറ്റും ഒറ്റക്കമ്പി വൈദ്യുതവേലി നിര്‍മിച്ചിട്ടുണ്ട്. ഇതുകണ്ടാല്‍ ആനകള്‍ അടുക്കില്ലെന്ന് ഊരുവാസികള്‍ പറയുന്നു. മറ്റെവിടെനിന്നെങ്കിലും ശക്തമായ പ്രഹരം ലഭിച്ചതിനാലാവാം ഈ വൈദ്യുതക്കമ്പി കാണുമ്പോള്‍ ആനകള്‍ ഭയപ്പെടുന്നതിന് കാരണമെന്നാണ് വനംവകുപ്പുകാരുടെ ഊഹം.
വൈകീട്ട് ആറായാല്‍ പത്തുപതിനഞ്ച് ആനകള്‍ വാളയാര്‍, ചാവടിപ്പാറ കോളനിയിലേക്ക് കൂട്ടമായെത്തും. നിലക്കടലയും പയറും തക്കാളിയും റാഗിയും വിളഞ്ഞുനില്ക്കുന്ന പാടത്തിനരികിലൂടെ. ഇടവിട്ടിടവിട്ട് ഓരോ വീടുകളുമുണ്ട്. പക്ഷേ, വീട്ടുകാരുടെ ആരുടെയും മുഖത്ത് പേടിയില്ല, അവര്‍ക്കറിയാം ആനകള്‍ വെള്ളം - കുടിച്ചാല്‍ തിരിച്ചുപോകുമെന്ന്. പ്രകോപിപ്പിക്കേണ്ട കാര്യവുമില്ല. അതിരുകടന്നാല്‍മാത്രം പാട്ടയോ ടിന്നോ കൊട്ടി ആനകളെ കാടുകയറ്റും.
ഒറ്റക്കമ്പി വൈദ്യുതവേലി കൂടാതെ കൃഷിയിടത്തോടുചേര്‍ന്നുള്ള നാലുവരി കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. 13 കുടുംബങ്ങളാണ് കോളനിയില്‍. 50 ഏക്കറിനടുത്ത് കൃഷിയുണ്ട്. എന്നും രാവിലെ കൃഷിയിടത്തിലിറങ്ങും. പിന്നെ, ഊണുകഴിക്കാന്‍ മാത്രമേ വീടുകളിലെത്തൂ. വീട്ടുപണികഴിഞ്ഞാല്‍ സ്ത്രീകളും കൃഷിസ്ഥലത്തേക്കെത്തും. കുട്ടികളൊക്കെ ജില്ലയുടെ വിവിധഭാഗങ്ങളിലെ സ്‌കൂളുകളിലായി പഠിക്കുന്നു. അവധിക്കാലത്ത് കൃഷിയില്‍ ഒരു കൈ നോക്കാന്‍ ഇവരും ഇറങ്ങും. വിളവ് വേലന്താവളം ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. വേനലില്‍ മൂന്നുമാസം കൃഷിയൊന്നും നടക്കില്ല.
ഈ സമയം വനത്തിലോ മലബാര്‍ സിമന്റസിലോ മറ്റോ താത്കാലിക ജോലിക്ക് പോകും. എങ്കിലും വീട്ടാവശ്യത്തിനായി ചെറിയതോതില്‍ പച്ചമുളകിന്റെയോ തക്കാളിയുടെയോ ഒക്കെ വിത്ത് ഏതെങ്കിലും വീട്ടുതൊടിയില്‍ പാകിയിട്ടുണ്ടാവും. വെള്ളത്തിന്റെ കുറവാണ് ഇപ്പോഴത്തെ പ്രശ്‌നം. മഞ്ഞിന്റെ ഈര്‍പ്പം കുറേയൊക്കെ കൃഷിയെ പിടിച്ചുനിര്‍ത്തി. വെള്ളത്തിന് ആശ്രയിച്ച വെറ്റിലതോടും വറ്റി. താഴ്‌വാരത്തെ തോട്ടിലെ ഉറവയാണ് കുടിക്കാനും കുളിക്കാനും കൃഷിക്കുമൊക്കെ ആശ്രയം.
വനംവകുപ്പുദ്യോഗസ്ഥര്‍ കോളനിയിലെത്തിയാല്‍ ഇവര്‍ ചോദിക്കും സാറേ വെള്ളം കുറഞ്ഞു വരികയാണ്, കുഴല്‍ക്കിണറോ താഴ്‌വാരത്തു നിന്നു വെള്ളമെടുക്കാന്‍ പൈപ്പ് കണക്ഷനോ കിട്ടാന്‍ വഴിയുണ്ടോ ഇത്രയേ ഉള്ളൂ ആവശ്യം. പരാതിയും പരിഭവവും ആരോടുമില്ലാതെ ചാവടിപ്പാറ കോളനിക്കാര്‍ തിളങ്ങുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നകാലവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago