ജറൂസലം തലസ്ഥാനമാക്കുന്നതിനെതിരേ യു.എന്നില്‍ സഊദിയുടെ മുന്നറിയിപ്പ്
റിയാദ്: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിനും എംബസി അവിടേക്കു മാറ്റുന്നതിനും പ്രത്യാഘാതം നേരിടേണ്ടണ്ടി വരുമെന്ന് സഊദിയുടെ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലാകെ സംഘര്‍ഷത്തിനു തിരികൊളുത്തുന്ന നടപടിയാണിതെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ക്കു നീതിപൂര്‍വകവും ശാശ്വതവുമായ പോംവഴി കണ്ടെണ്ടത്തുന്നതിനുള്ള അവസരങ്ങളെ ദുര്‍ബലപ്പെടുത്തന്നതാണെന്നും സഊദി വ്യക്തമാക്കി.
യു.എന്നിലെ സഊദി സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണു നീക്കത്തിനെതിരേ യു.എന്‍ ആസ്ഥാനത്തു നടന്ന രക്ഷാസമിതിയില്‍ മുന്നറിയിപ്പു നല്‍കിയത്. ജറൂസലമിനുമേല്‍ ആധിപത്യമുണ്ടാക്കാനുള്ള ഇസ്‌റാഈല്‍ നടപടിക്ക് ഒരു നിയമസാധുതയുമില്ല. ഇതു സമാധാന പ്രക്രിയകളിലുള്ള വിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മതങ്ങളുടെ സംഗമഭൂമിയായ ജറൂസലമില്‍ സമാധാനം നിലനിര്‍ത്തണം. ഫലസ്തീന്റെ എക്കാലത്തെയും തലസ്ഥാനമായാണ് ജറൂസലം. ഇതില്‍ മാറ്റം വരുത്തുന്ന ഏകപക്ഷീയമായ നടപടികള്‍ നിയമവിരുദ്ധമാണെന്ന പ്രമേയം രക്ഷാസമിതി പാസാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരം കാണേണ്ടണ്ടത് എങ്ങനെയാണെന്ന് 1993ലെ ഓസ്‌ലോ കരാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."