7,000 ക്ലാസ്മുറികള് ഇനി ഹൈടെക്
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളിലെ 7,000 ക്ലാസ്മുറികളിലേക്കുള്ള ലാപ്ടോപ്പുകളുടേയും പ്രൊജക്ടറുകളുടേയും വിതരണം പൂര്‍ത്തിയായി. 4775 സ്കൂളുകളിലെ 45,000 ക്ലാസ്മുറികള് ഹൈടെക് ആക്കുന്ന പദ്ധതിയുടെ ഭാഗമായി ഒരാഴ്ചക്കൊണ്ടാണ് 7,000 ക്ലാസ്മുറികളിലേക്കുളള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും വിതരണം ചെയ്തത്. ഒന്നാം ഘട്ടത്തില്‍ ആകെ 22,618 ക്ലാസ്മുറികളാണ് ഹൈടെക് ആക്കുന്നത്. അടുത്ത മാസത്തോടെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 31 ശതമാനമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
കൈറ്റി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍)ന്റെ ജില്ലാ കേന്ദ്രങ്ങള്‍ വഴിയാണ് ഉപകരണ വിതരണം നടത്തുന്നത്. സ്കൂളുകള്‍ ക്ലാസ്മുറികള് സജ്ജമാക്കുന്നതനുസരിച്ചുള്ള മുന്‍ഗണനാക്രമത്തിലാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. വിതരണത്തിന്റെ ഓരോ ഘട്ടവും ലളിതവും കാര്യക്ഷമമവുമാക്കാന് പ്രത്യേക ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വിതരണം മാര്‍ച്ചിലും മൂന്നാംഘട്ട വിതരണം ഏപ്രിലിലും നടക്കും. അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് മുഴുവന്‍ ക്ലാസ്മുറികളും പൂര്‍ണമായും ഹൈടെക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."