രാജ്യം സാമ്പത്തിക വളര്‍ച്ചയിലെന്ന് സാമ്പത്തിക സര്‍വ്വെ
ന്യൂഡെല്‍ഹി: രാജ്യം സാമ്പത്തിക വളര്‍ച്ചയിലാണെന്ന് പാര്‍ലമെന്റ് സാമ്പത്തിക സര്‍വ്വെയുടെ പ്രവചനം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നത്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന വെല്ലുവിളിയാണെന്നും വ്യാവസായിക വളര്‍ച്ച കുറഞ്ഞെന്നും സര്‍വ്വെ പറയുന്നു. നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം രാജ്യം സാമ്പത്തികമായി ഭദ്രത കൈവരിക്കുന്നുവെന്നാണ് സാമ്പത്തിക സര്‍വ്വെയിരലുള്ളത്.
സ്വകാര്യ നിക്ഷേപം വര്‍ധിക്കുന്നതായും, ഉല്‍പാദനമേഖലയിലും കയറ്റുമതിയിലും റെക്കോഡ് നേട്ടമുണ്ടായെന്നും സര്‍വ്വെ പറയുന്നു. ജി.എസ്.ടിയിലേക്കു വ്യാപാരം മാറിയതോടെ പരോക്ഷ നികുതിദായകരില്‍ 50 ശതമാനം വര്‍ധനയും ഉണ്ടായി. മൊത്തം 9.8 ദശലക്ഷം വ്യാപരികളാണു ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ സംസ്ഥാനങ്ങളിലെ നികുതി വരുമാനം കുറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം 7 മുതല്‍ 7.75 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്ന സര്‍വ്വെ ധനകമ്മിയെ 3.2 ശതമാനമായി പിടിച്ചുനിര്‍ത്താനാകുമെന്നും പറയുന്നു.
നടപ്പ് വര്‍ഷം രാജ്യം 6.75 ശതമാനം വളര്‍ച്ച കൈവരിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന വെല്ലുവിളിയാകുമ്പോള്‍ തന്നെ നാണ്യപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറയും.
കാര്‍ഷിക മേഖലയില്‍ 4.1 ശതമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. നികുതി വരുമാനത്തിലും നിക്ഷേപങ്ങളിലും വലിയ വര്‍ധനയുണ്ടായപ്പോള്‍ വ്യാവസായിക വളര്‍ച്ച 4.6 ശതമാനത്തില്‍ നിന്ന് 3.2 ശതമാനതമായി കുറഞ്ഞു.
സാമ്പത്തിക മേഖലയില്‍ രാജ്യം മുന്നേറ്റത്തിലാണെന്ന സര്‍വ്വെ പ്രവചനം ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പെ സര്‍ക്കാരിന് ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."