ഉച്ചഭാഷിണി നിയന്ത്രണം: ഇരട്ടത്താപ്പ് അവസാനിപ്പിക്കണം
ഉച്ചഭാഷണി നിയന്ത്രണത്തില്‍ പൊലിസ് കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. മതപ്രഭാഷണ വേദികളും മറ്റും സംഘടിപ്പിക്കുമ്പോള്‍ രാത്രി നിശ്ചയിച്ച സമയത്തേക്കാള്‍ അല്‍പ്പം വൈകിയാല്‍ നിയമം പറഞ്ഞു പാഞ്ഞെത്തുന്നവരാണു പൊലിസുകാര്‍. എന്നാല്‍, പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും രാത്രി വളരെ വൈകിയും നടക്കുന്ന ഗാനമേള പേക്കൂത്തു നിയന്ത്രിക്കുന്നതില്‍ നിയമ സംരക്ഷണബോധം കാണുന്നില്ല.
ചില രാഷ്ട്രീയനേതാക്കന്മാരുടെ നിര്‍ദേശത്തിനു സമ്മതം മൂളി അത്തരം ജനദ്രോഹപരിപാടികള്‍ക്ക് ഓശാനപാടുകയും സംരക്ഷണമൊരുക്കുകയും ചെയ്യുകയാണ്. ഈ ഇരട്ടത്താപ്പു നിര്‍ത്തലാക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ ഇടപെടേണ്ടതുണ്ട്. ചില ഉന്നതരുടെ വീടുകളില്‍ ആഘോഷസന്ദര്‍ഭങ്ങളില്‍ വളരെ വൈകിയും സമീപവാസികളുടെ ഉറക്കംകെടുത്തി നടക്കുന്ന ഗാനമേള നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. മതപ്രഭാഷണവേദികള്‍ക്കു മാത്രമുള്ള നിയമമല്ല ഇത്. രാത്രി പത്തുമണി കഴിഞ്ഞു നടക്കുന്ന സര്‍വപരിപാടികളിലും നിയമം പാലിക്കേണ്ടതുണ്ട്. സമൂഹത്തില്‍ കുറച്ചു സ്വാധീനമുണ്ടെങ്കില്‍ എന്തുമാവാമെന്ന ചിലരുടെ ചിന്താഗതിക്ക് അറുതിവരുത്തേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."