സൈനികനെതിരേ നടപടി കശ്മിരില്‍ ബി.ജെ.പി- പി.ഡി.പി ബന്ധത്തില്‍ ഭിന്നത
ശ്രീനഗര്‍: സൈനിക നടപടിക്കിടയില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരേ കേസെടുത്ത നടപടി കശ്മിരില്‍ ഭരണ കക്ഷിയായ പി.ഡി.പി-ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. സൈനിക വാഹനത്തിനുനേരെ ജനക്കൂട്ടം കല്ലേറ് നടത്തിയതോടെ ഇവരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടയില്‍ നടന്ന വെയിവയ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാ സൈന്യം നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് വെടിവച്ചതെന്നാണ് സൈന്യം പറയുന്നത്. സംഭവത്തില്‍ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു ഏറ്റുമുട്ടലുണ്ടായത്. യുവാക്കളെ വെടിവച്ചുകൊലപ്പെടുത്തിയ സൈനിക മേജര്‍ക്കെതിരേ പൊലിസ് കേസെടുത്തതോടെ സര്‍ക്കാരിനെതിരേ ഭരണമുന്നണിയിലെ ബി.ജെ.പി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇന്നലെ കശ്മിര് നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചു.
എന്നാല്‍ സൈനികര്‍ക്കെതിരേ നടപടിയെടുത്തത് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിയാലോചിച്ചതിന് ശേഷമാണെന്ന് മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."