ന്യൂനപക്ഷ ശാക്തീകരണത്തിന് ഊര്‍ജിത ശ്രമങ്ങള്‍: രാഷ്ട്രപതി
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയുടെ പ്രഥമ നയപ്രഖ്യാപന പ്രസംഗം കൂടിയായിരുന്നു ഇത്.
സാമൂഹികനീതിയും പുതിയൊരു സാമൂഹിക ക്രമവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.
നടപ്പുസമ്മേളനത്തില്‍ മുത്വലാഖ് ബില്ല് പാസാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെ സംബന്ധിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല.
വാണിജ്യം ലളിതമായ രാജ്യങ്ങളെക്കുറിച്ച് ലോക ബാങ്ക് തയാറാക്കിയ പട്ടികയില്‍ ഇന്ത്യ നൂറാംസ്ഥാനത്തെത്തിയെന്നും നേരത്തെ ഇത് 142ാം റാങ്കിലായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രസംഗത്തിലെ പ്രധാനഭാഗങ്ങള്‍:
സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ ചിലത്
പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും ഗുണകരമാകുന്ന ദേശീയ ആരോഗ്യ നയം രൂപീകരിച്ചു
രണ്ടരലക്ഷം ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി
ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി 26 ആഴ്ചയാക്കി
പാവങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ആധാര്‍ സഹായിക്കുന്നു
പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്കു കീഴില്‍ കര്‍ഷകര്‍ക്കു വിള ഇന്‍ഷുറന്‍സ് സേവനം ഏര്‍പ്പെടുത്തി
തൊഴിലാളികളുടെ കുറഞ്ഞ വേതനം 40 ശതമാനത്തിലധികംവര്‍ധിപ്പിച്ചു
പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കാന്‍ കഴിഞ്ഞു
അടല്‍ പെന്‍ഷന്‍ പദ്ധതി 80 ലക്ഷം പേര്‍ക്ക് ഉപകാരപ്രദമായി
ബേഠിബച്ചാവോ ബേഠി പഠാവോ പദ്ധതി 640 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു
ബാങ്കിങ് സംവിധാനം എളുപ്പമാക്കി
നടപ്പാക്കാനിരിക്കുന്ന പദ്ധതികള്‍
കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബജറ്റില്‍ മുന്‍ഗണന
2019ഓടെ എല്ലാ ഗ്രാമങ്ങളും റോഡ് വഴി ബന്ധിപ്പിക്കും
2022ഓടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കും
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കും
ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും
സ്വയം സഹായക സംഘങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും
കുറഞ്ഞ നിരക്കില്‍ ചികിത്സാ സഹായം ലഭ്യമാക്കും
ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്ക് ഊന്നല്‍ നല്‍കും
ക്ഷീരോത്പാദന മേഖലയ്ക്ക് 11,000 കോടി രൂപയുടെ പ്രത്യേക ഫണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."