സഊദിയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു
ജിദ്ദ: സഊദിയില്‍ കനത്ത മഞ്ഞുവീഴ്ച. സഊദിയിലെ തബൂക്ക്, ഷക്റ അടക്കമുള്ള പ്രദേശങ്ങളിലാണു തണുപ്പ് കൂടിയത് കാരണം മഞ്ഞുപാളികള്‍ രൂപപ്പെട്ടത്. ഇവിടുത്തെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, തലസ്ഥാന നഗരമായ റിയാദില്‍ തണുപ്പ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ താരതമ്യേന കുറവാണ്. എല്ലാ വര്‍ഷവും തണുപ്പുകാലത്തിനു മുന്നോടിയായി പെയ്യുന്ന മഴ ഇത്തവണ റിയാദില്‍ ലഭിച്ചിട്ടില്ല. പൊടിക്കാറ്റും താരതമ്യേന കുറവാണ്. കഴിഞ്ഞ ദിവസത്തോടെ കാറ്റിനു വേഗതയേറുന്നുണ്ട്. വരുന്ന രണ്ടാഴ്ചയില്‍ തണുപ്പ് ശക്തി പ്രാപിച്ചു കുറഞ്ഞേക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന വിവരം. മഞ്ഞുവീഴ്ച ശക്തമായതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, മരുഭൂമിയിലെ മണല്കൂനകളില് മഞ്ഞുമൂടിയത് ആഘോഷമാക്കുകയാണു പ്രദേശവാസികള്‍. മഞ്ഞില്‍ വിവിധ തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."