ചെട്ടിയാന്‍പാറ കാരയ്ക്കന്‍തോട് റോഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
നെടുമങ്ങാട്: വിതുര ആദിവാസി മേഖലയിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ പട്ടണപ്രദേശങ്ങളിലെത്തുന്നതിനുള്ള പ്രധാന റോഡായ ചെട്ടിയാന്‍പാറ കാരയ്ക്കന്‍തോട് പനയ്ക്കോട് റോഡിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്.മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.60 കോടി രൂപ മുടക്കി മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പുനരുദ്ധരിക്കുന്നത്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കെ.എസ്.ശബരീനാഥന് എം.എല്‍.എ എത്തി.
ചെട്ടിയാന്‍പാറ, കാരയ്ക്കന്‍തോട്,മണ്ണാത്തിക്കുഴി ഉള്‍പ്പെടെയുള്ള നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ക്കാണ് ഈ റോഡിന്റെ പ്രയോജനം ലഭിക്കുന്നത്. ആദിവാസി മേഖലയില്‍ നിന്നും പറണ്ടോട്, പനയ്ക്കോട് ഭാഗങ്ങളിലേക്കും നെടുമങ്ങാട്, തിരുവനന്തപുരം ഭാഗങ്ങളിലേക്കും വേഗത്തില്‍ എത്താന്‍ ഈ റോഡ് പൂര്‍ത്തിയാകുന്നതിലൂടെ സാധിക്കും.
ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ അറിയിച്ചു.നട്ടുവന്‍കാവ് വിജയന്,പുഷ്പരാജ്,പറണ്ടോട് ഷൗക്കത്ത്, കാരയ്ക്കന്‍തോട് രമേശന്, സുവര്‍ണ്ണകുമാര്‍ തുടങ്ങിയവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."