അണ്ണാ ഡി.എം.കെയില്‍ കലാപം: 150 പേരെ ഇന്നലെ പുറത്താക്കി
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയേല്‍പ്പിച്ച ആഘാതം അണ്ണാ ഡി.എം.കെയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിട്ടുള്ളത്.
നേതൃത്വത്തിന്റെ പിടിപ്പുകേട് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ കഴിയാതെ പാര്‍ട്ടി കോഡിനേറ്റര്‍ പനീര്‍ ശെല്‍വവും മുഖ്യമന്ത്രി പളനിസാമിയും ബുദ്ധിമുട്ടുകയാണ്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് വിവിധ ജില്ലകളിലായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 261 പേരെയാണ് പുറത്താക്കിയത്. ഇതിനു പിന്നാലെ ഇന്നലെയും പുറത്താക്കല്‍ നടപടി തുടര്‍ന്നു. ഇന്നലെ കാഞ്ചീപുരം ജില്ലയിലെ 150 പേരെയാണ് പുറത്താക്കിയത്.
കോയമ്പത്തൂരില്‍ നിന്നുള്ള ലോക് സഭാ അംഗവും പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനുമായ എ.പി നാഗരാജന് ഉള്‍പ്പെടെയുള്ളവരെ പുറത്താക്കികൊണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് കാഞ്ചീപുരം ജില്ലയിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ നടപടിയുണ്ടായത്.
ടി.ടി.വി ദിനകരനുമായി ബന്ധം സ്ഥാപിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് പ്രവര്‍ത്തകരെ പുറത്താക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."