ഇ. അഹമ്മദിന്റെ വിയോഗത്തിന് ഒരാണ്ട്
ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 31ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബജറ്റ് അവതരണം തടസപ്പെടാതിരിക്കാന്‍ അദ്ദേഹത്തിന്റെ മരണം വൈകിയാണ് വെളിപ്പെടുത്തിയത്.
അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മരണം സംബന്ധിച്ച വിവാദത്തെ തുടര്‍ന്നുള്ള കേസ് ദേശീയമനുഷ്യാവകാശ കമ്മിഷന് മുന്പാകെയുണ്ട്.
അദ്ദേഹം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായെന്നും മുതിര്‍ന്ന പാര്‍ലമെന്റേറിയനായ അദ്ദേഹത്തിന് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ലെന്നും കുടുംബത്തെ കാണാന്‍ അനുവദിച്ചില്ലെന്നുമാണ് കമ്മിഷന് മുന്‍പാകെയുള്ള പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."