തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ബംഗളൂരു: മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ എ.ബി മാലക്കാ റെഡ്ഡി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു. കലബുറുഗിയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായ അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഒതുക്കിയതില്‍ മനംനൊന്താണ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. ആരേയും പേരെടുത്ത് പറയാതെയാണ് അദ്ദേഹം തനിക്ക് പാര്‍ട്ടിയിലുണ്ടായ അവഗണനയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തുനിന്ന് മാറിനില്ക്കാന് തീരുമാനിച്ചതിന് പിന്നിലെന്ന് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തന്റെ അടുത്ത നിലപാട് എന്താണെന്ന് വ്യക്തമാക്കും. കര്‍ണാടകയില്‍ ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിസഹായനാണ്. തന്നെ പാര്‍ട്ടിയില്‍ അവഗണിക്കാന്‍ കാരണക്കാരന്‍ ആരാണെന്ന് അറിയില്ല. തന്നെ മന്ത്രിയാക്കാന്‍ തയാറാകാതിരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."