സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് തടയിടാന്‍ നടപടികളുമായി കൊച്ചി പൊലിസ്
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് തടയിടാന്‍ കര്‍ശന നടപടികളുമായി കൊച്ചി സിറ്റി പൊലിസ്. അമിത വേഗതയെ തുടര്‍ന്ന് മറ്റു വാഹന യാത്രക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ അപകടം സംഭവിച്ചാല്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ നരഹത്യയക്ക് കേസെടുക്കമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലെ സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തി അപകടം വര്‍ധിക്കുന്നത് പതിവായതോടെയാണ് ഇത് തടയുന്നതിനായി കര്‍ശന നടപടിയുമായി സിറ്റി പൊലിസ് രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് പാലാരിവട്ടത്ത്് റോഡ് മുറിച്ചു കടക്കാന്‍ കാത്തുനിന്ന ഇരു ചക്രവാഹനയാത്രക്കാരിക്ക് പരുക്കേറ്റിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്.
സ്വകര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരേ കോടതി ഇടപെട്ടിട്ടും മാറ്റമില്ലാത്ത സ്ഥിതിയാണ്. ഏറെ തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും പോലും അമിത വേഗതയിലാണ് കൊച്ചിയിലെ നിരത്തുകളിലൂടെ ബസുകള്‍ പായുന്നത്. പലപ്പോഴും ബസ് ജീവനക്കാര്‍ തമ്മില്‍ വഴിയില്‍ ഏറ്റുമുട്ടുന്ന സംഭവവും ഉണ്ടാകാറുണ്ട്. പല ബസുകള്‍ക്കും സുരക്ഷാ വാതില്‍ പോലുമില്ല. ഇതു പോലും കണക്കിലെടുക്കാതെയാണ് ആളെ കുത്തിനിറച്ച് പായുന്നത്.
ഓട്ടത്തിനിടെ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തും. അനാവശ്യമായി തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയും പകല്‍ പോലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച മറ്റു വാഹന ഡ്രൈവര്‍മാരെയും വഴിയാത്രക്കാരെയും പരിഭ്രാന്തരാക്കുന്നതും സ്വാകര്യ ബസ് ഡ്രൈവര്‍ക്കാര്‍ക്ക് ഹോബിയായി മാറിയിരിക്കുകയാണ്. സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഇത്തരത്തിലുള്ള വഴിവിട്ട നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."