HOME
DETAILS

പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ തകരാറിലായി; വിമാനം ഹൈവേയില്‍ ഇറക്കി

  
backup
January 30 2018 | 20:01 PM

%e0%b4%aa%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d

വാഷിങ്ടണ്‍: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലെ ഡെല്‍മാര്‍ സിറ്റിയിലാണ് സംഭവം. വിമാനം ഇറക്കുന്ന സമയത്ത് ഹൈവേയില്‍ ആളുകള്‍ കുറവായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഇസ്സിന സ്‌ലോഡ് എന്ന പൈലറ്റാണ് ചെറുവിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തും വിമാനത്തിലുണ്ടായിരുന്നു. സാന്റിയാഗോയില്‍നിന്ന് വാന്‍ നൂയിസിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുകൊണ്ടിരിക്കെയാണ് വിമാനത്തിന്റെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ഇസ്സിന സ്‌ലോഡ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. എന്‍ജിന്‍ തകരാറിലായതിനാല്‍ വിമാനം ഹൈവേയില്‍ ഇറക്കുകയാണെന്നാണ് പൈലറ്റ് അറിയിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് പൂര്‍ണമായും അത്ഭുതകരമായിരുന്നുവെന്ന് ഇസ്സിന സ്‌ലോഡ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈവേയില്‍ തുറന്ന പ്രദേശം കണ്ടതിനെ തുടര്‍ന്നു വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഇസ്സിന പറഞ്ഞു. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago