യൂത്ത് ലീഗ് സംവരണ സമരം സമാപിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
ഫാസിസ്റ്റ് ശക്തികള്‍ സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യുകയാണെന്ന് മുനീര്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷനായി. എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല, കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, ഡോ.എം ശാര്‍ങ്ധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, എം.എല്‍.എമാരായ വി.ടി ബല്‍റാം, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്, പി.കെ ബഷീര്‍, ആബിദ് ഹുസൈന് തങ്ങള്‍, പാറക്കല്‍ അബ്ദുല്ല, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്്മത്തുല്ല, സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, മെക്ക പ്രസിഡന്റ് പ്രൊഫ. റഷീദ്, എ. യൂനുസ്കുഞ്ഞ്, യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് എന്നിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."