HOME
DETAILS
MAL
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
backup
February 12 2017 | 12:02 PM
ജിദ്ദ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. മുവാറ്റുപുഴ മുളവൂര്‍ സ്വദേശി ബഷീര്‍ മരങ്ങാട്ട് റിയാദിലെ ദറഇയയില്‍ ആണ് മരിച്ചത് .
ബഷീറിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൗസ് ഡ്രൈവറായ ഇദ്ദേഹം ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സ്പോണ്സര് ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതില്‍ സംശയം തോന്നി പൊലിസിന്റെ സഹായത്തോടെ മുറിയിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമവുമായി സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തുണ്ട്. ഭാര്യ: സീനത്ത് .മക്കള്‍: മുഹമ്മദ് അസ്ലം, ഫാത്തിമ നസ്റിന്, ഫാത്തിമ ഷെറിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."