യു.ഡി.എഫ് മേഖലാ പ്രചാരണ ജാഥയ്ക്ക് ആവേശോജ്വല തുടക്കം
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന മേഖലാ പ്രചാരണ ജാഥയ്ക്ക് കോഴിക്കോട്ട് ആവേശോജ്വല തുടക്കം.
മുതലക്കുളം മൈതാനിയില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി ഡോ. എം.കെ മുനീര്‍ എം.എല്‍.എയ്ക്കു പതാക കൈമാറി. ഇന്നു ജാഥ രാവിലെ ഒന്‍പതിന് എലത്തൂര്‍ മണ്ഡലത്തിലെ കാക്കൂരില്‍ നിന്നും പര്യടനം ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടിനു പയ്യോളി (കൊയിലാണ്ടി), മൂന്നിനു വടകര, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് നാദാപുരത്തു സമാപിക്കും.
മൂന്നാം ദിവസമായ 14നു രാവിലെ ഒന്‍പതിനു പേരാമ്പ്ര, 10.30നു ബാലുശ്ശേരിയിലെ എകരൂല്‍, ഉച്ചയ്ക്ക് ശേഷം മൂന്നിനു കൊടുവള്ളി, വൈകിട്ട് നാലിനു മുക്കം ടൗണ്‍ (തിരുവമ്പാടി), 5.30നു പൂവാട്ടുപറമ്പ് (കുന്ദമംഗലം) എന്നിവിടങ്ങളില്‍ പര്യടനം നടത്തി 6.30നു ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂരില്‍ ജാഥ സമാപിക്കും.
അഡ്വ. പി. ശങ്കരന്‍, ടി. സിദ്ദീഖ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കെ.പി.എ മജീദ്, കെ.എസ് പ്രവീണ്‍കുമാര്‍, സി. മോയിന്‍കുട്ടി, ഉമര്‍ പാണ്ടികശാല, സി.പി ജോണ്‍, കെ.പി അനില്‍കുമാര്‍, പി.എം.എ സലാം, കെ.സി അബു, മായിന്‍ ഹാജി, കിഷണ്‍ ചന്ദ്, പി.കെ.കെ ബാവ, വി. കുഞ്ഞാലി, കെ.പി കുഞ്ഞികൃഷ്ണന്‍, സി.എന്‍ വിജയകൃഷ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, പി.എം.എ സലാം, വി.എം ഉമര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."