'വഴിവിളക്ക് 'എസ്.വൈ.എസ് മണ്ഡലം ആദര്‍ശ സമ്മേളനങ്ങള്‍ ഏപ്രിലില്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മിറ്റി ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തിവരുന്ന 'വഴിവിളക്ക്' നവോത്ഥാന കാംപയിനിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലയിലെ മണ്ഡലം തലങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ ആദര്‍ശ സമ്മേളനങ്ങള്‍ നടത്തുന്നു.
ഇസ്‌ലാമിനെ അടുത്തറിയുക, നവീന ആശയക്കാരുടെ അപചയങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ജില്ലയിലെ മൂന്നു മേഖലകളില്‍ സെമിനാറുകളും നടക്കും. 'ഫാസിസവും സങ്കുചിത ദേശീയതയും' വിഷയത്തില്‍ ഏപ്രില്‍ ഏഴിനു താമരശേരിയിലും 'ഇസ്‌ലാമോ ഫോബിയ, സാമ്രാജ്യത്വ അജന്‍ഡ' വിഷയത്തില്‍ 30നു പേരാമ്പ്രയിലും 'സൗഹൃദത്തിന്റെ മലയാള മോഡല്‍' വിഷയത്തില്‍ മെയ് ഒന്നിനു രാമനാട്ടുകരയിലും സെമിനാറുകള്‍ നടക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. അബൂബക്കര്‍ ഫൈസി മലയമ്മ, മജീദ് ദാരിമി ചളിക്കോട്, സലാം ഫൈസി മുക്കം, അഷ്‌റഫ് ബാഖവി ചാലിയം, എം.കെ അഹമ്മദ് ഹാജി, പി. ഹസൈനാര്‍ ഫൈസി, അയ്യൂബ് കൂളിമാട്, അബ്ദുല്‍ ഖാദര്‍ ബാഖവി ആരാമ്പ്രം, സി.എ ഷുകൂര്‍ മാസ്റ്റര്‍, പി.സി അഹമ്മദ് കുട്ടി ഹാജി, അബ്ദുറസാഖ് മായനാട്, സിദ്ദീഖ് ദാരിമി പേരാമ്പ്ര, സൂപ്പി ഹാജി കണ്ണോത്ത്, യൂസുഫ് ഫൈസി വെണ്ണക്കോട്, റഫീഖ് വാകയാട്, സി.പി.എ സലാം, അബ്ദുലത്തീഫ് കുട്ടമ്പൂര്‍, ജമാല്‍ പോലൂര്‍ പ്രസംഗിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ട്രഷറര്‍ കെ.പി കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."