ആവാസ് പദ്ധതി: ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അനുമതി
തിരുവനന്തപുരം: ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് (ആവാസ്) ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്ത് 14 ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.
പ്രാരംഭ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കഴക്കൂട്ടം, പെരുമ്പാവൂര്‍, ഫറോക്ക് എന്നീ സ്ഥലങ്ങളിലാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍പരമായി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സലര്‍മാരെ ക്ലറിക്കല്‍ തസ്തികയിലെ ശമ്പള സ്‌കെയിലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഹിന്ദി, ബംഗാളി ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയായിരിക്കും നിയമിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറും തൊഴിലുടമാ പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, ആരോഗ്യ, പൊലിസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു കമ്മിറ്റിക്കാണ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍വഹണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."