HOME
DETAILS
MAL
മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കണം: ചെന്നിത്തല
backup
February 13 2017 | 03:02 AM
തിരുവനന്തപുരം: ആയുധം ഉപേക്ഷിച്ചാല്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മുന്‍കൈയെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് എഴുതിയ കത്തിന് മറുപടിയായി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കൈയില്‍ സമാധാനവും മറുകൈയില്‍ തോക്കുമേന്തിയ ചര്‍ച്ച വെറുതേയാണ്. സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തി പൊതുപ്രവര്‍ത്തനത്തിലേക്ക് താങ്കളും സഹപ്രവര്‍ത്തകരും കടന്നുവരണം. ആയുധം ഉപേക്ഷിച്ചശേഷം അറിയിച്ചാല്‍ ചര്‍ച്ചാ വേദിയില്‍ കണ്ടുമുട്ടാമെന്നും ചെന്നിത്തല വ്യക്തമാക്കി. മാവോയിസ്റ്റ് നേതാക്കളായ കുപ്പുരാജ്, അജിത എന്നിവര്‍ വെടിയേറ്റ് മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് രൂപേഷ് ചെന്നിത്തലക്ക് കത്തെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."