ഇ. അഹമ്മദിന് സ്മാരകമായി ഇനി എല്ലാ വീട്ടിലും വൈദ്യുതി
അരീക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദ് എം.പിക്ക് നിത്യസ്മാരകമായി ഇനി എല്ലാ വീട്ടിലും വൈദ്യുതി. മുസ്‌ലിംലീഗിന്റെ ഇലക്ട്രിസിറ്റി വിഭാഗം തൊഴിലാളി യൂനിയനായ കെ.എസ്.ഇ.ബി എംപ്ലോയിസ് ഓര്‍ഗനൈസേഷനാണ് എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുന്ന 'വെളിച്ചം' പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം അരീക്കോട്ട് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് ക്യാംപിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
വിധവകള്‍, വൃദ്ധര്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ വീടുകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. വയറിങ് മുതല്‍ വൈദ്യുതീകരണം വരെയുള്ള എല്ലാ ചെലവുകളും സംഘടന വഹിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അരീക്കോട് പഞ്ചായത്തിലെ മൂന്ന് വീടുകളെ തെരഞ്ഞെടുത്തു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം എക്‌സിക്യൂട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. ഷാജഹാന്‍, എം. മുനീറ, സുഹൈല്‍ കെ.ടി, കെ.ടി അഷ്‌റഫ്, ഇ.എ നാസര്‍, എം. സുല്‍ഫിക്കര്‍, ഷംസു മൈത്ര, അബ്ദുല്ല, അലി ഹസ്സന്‍, സക്കീര്‍, കലാം തിരൂര്‍, എ.കെ അബ്ബാസ്, അബ്ദുല്‍ ഖഫൂര്‍, ജലീല്‍ പൊന്‍മള, ഉമ്മര്‍, മുഹമ്മദലി നാദാപുരം, അഹമ്മദ് ഉള്ള്യേരി, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."