കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ല: പി. ജയരാജന്‍
കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
പാര്‍ട്ടിക്കുപിന്നിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കേണ്ടത്. കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യക്തിപൂജാ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കകത്ത് എല്ലാവരും വിമര്‍ശനത്തിന് വിധേയരാകും. സംഘ്പരിവാര്‍ ശക്തികള്‍ കണ്ണൂരില്‍ നടത്തുന്ന അക്രമങ്ങള്‍ക്കുപിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള രാഷ്ട്രീയ അസഹിഷ്ണുതയാണ്. പരിശീലനം നേടിയ ക്രിമിനലുകളാണ് അക്രമം നടത്തുന്നത്.
നേതൃത്വം തീരുമാനിച്ചുകൊണ്ടുള്ള അക്രമമല്ല കണ്ണൂരില്‍ നടക്കുന്നത്. കീഴാറ്റൂരില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. മതമൗലിക തീവ്രവാദികളും സമരക്കാരോടൊപ്പം കൂടിയിരിക്കുകയാണ്. അത്തരക്കാരെ ഒറ്റപ്പെടുത്തണം. കീഴാറ്റൂരിലെ സമരത്തിന്റെപേരില്‍ സി.പി.ഐയുടെ അതൃപ്തി അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."