ദേശീയ കമ്മിഷനുകളില്‍ ഏതോ കേന്ദ്രങ്ങള്‍ ഇടപെടുന്നു: മുഖ്യ മന്ത്രി
തിരുവനന്തപുരം: ദേശീയ വനിത കമ്മിഷന്, ദേശീയ പട്ടികജാതി കമ്മിഷന് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഏതോ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കേരളത്തില്‍ ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറയി വിജയന്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇത് ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ്. തിരുവനന്തപുരം മേയര്‍ക്കു നേരേ ബി.ജെ.പിക്കാര്‍ നടത്തിയ അക്രമം ബോധപൂര്‍വമായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം പ്രതികള്‍ കൗണ്‍സിലര്‍മാര്‍ അല്ലാത്തവരാണ്. ഇതില്‍ നിന്നും അക്രമം ആസൂത്രിതമാണെന്ന് വ്യക്തമാണ്. പാര്‍ലമെന്ററി മര്യാദക്ക് വിരുദ്ധമായിരുന്നു ബി.ജെ.പി കൗണ്സിലര്മാരടെ നടപടി.
അക്രമികളെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണ്. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശന നടപടി സ്വീകരിക്കും. കോടിയേരി ബാലകൃഷ്ണന്റ വീട് ആക്രമിച്ച എട്ടുപേരില്‍ ആറു പരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."