HOME
DETAILS
MAL
ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് ബാഗിലാക്കി ഉപേക്ഷിച്ചു
backup
February 13 2017 | 12:02 PM
ചെന്നൈ: ഏഴു വയസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് ശ്വാസംമുടിച്ച് കൊന്നു. ശേഷം കത്തിച്ച് ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ധശ്യാന്ദ് (32) എന്ന സോഫ്റ്റ്വെയര് എന്‍ജിനീയറെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ ഒച്ച പുറത്തുവരാതിരിക്കാന്‍ വായ തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ്. പ്രതിയുടെ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ നീലചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
നഗരത്തിലെ മുഗലിവക്കംത്തെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതെ മാതാപിതാക്കള്‍ അപ്പാര്‍ട്ട്മെന്റുകളില്‍ പരതിയെങ്കിലും കണ്ടെത്താനായില്ല. പൊലിസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിയെയും കുട്ടിയുടെ മൃതദേഹവും കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."