എണ്ണയില്ലാതെ വലഞ്ഞ് യാത്രക്കാര്‍
കണ്ണൂര്‍: ജില്ലയില്‍ പെട്രോള്‍-ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ ആരംഭിച്ച സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളുടെയും 38 പാചക വാതക വിതരണ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ഹൈക്കോടതി പ്രത്യേക വിധിയിലൂടെ പണിമുടക്ക് നിരോധിച്ചിട്ടും തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. സമരം നടത്തരുതെന്ന ഹൈക്കോടതി വിധിക്കെതിരേ ഇന്നു തൊഴിലാളി സംഘടനകള്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇന്നു രാവിലെ പരിഗണിക്കും. സമരം പ്രഖ്യാപിച്ചതിനു മുന്നോടിയായി വാഹനങ്ങള്‍ രാത്രി ഏറെ വൈകിയും പമ്പുകളില്‍ എത്തിയാണ് അധികമായി ഇന്ധനം നിറച്ച് നിരത്തിലിറങ്ങിയത്.
ഇന്നലെ പൂര്‍ണമായും പമ്പുകള്‍ അടഞ്ഞു കിടന്നു. ഇന്നു വൈകുന്നേരം നാലിനു കലക്ടറേറ്റില്‍ പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച വിളിച്ചിട്ടുണ്ട്. പമ്പ് തൊഴിലാളികള്‍ക്ക് ദിവസം 600 രൂപ കൂലി അനുവദിക്കുക, ഓരോ വര്‍ഷത്തെ സര്‍വിസിനും 300 രൂപ വീതം വെയിറ്റേജ് അനുവദിക്കുക തുടങ്ങിയ ആറിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തില്‍ സമരം.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."