സി.പി.എം-കോണ്‍ഗ്രസ് ബന്ധം തകര്‍ത്തത് കാരാട്ടിന്റെ നിലപാട്: കെ. മുരളീധരന്‍
കണ്ണൂര്‍: ജയിക്കാനുള്ള വഴി നോക്കുന്നതിനു പകരം പണ്ടുകാലത്ത് കോണ്‍ഗ്രസില്‍നിന്ന് ആരെല്ലാമാണ് ബി.ജെ.പിയിലേക്ക് പോയതെന്ന് കണക്കെടുക്കാന്‍ നില്‍ക്കുകയാണ് സി.പി.എമ്മെന്ന് കെ. മുരളീധരന്‍. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സാമ്പത്തികനയം ഒന്നായതുകൊണ്ട് രണ്ടുപേരെയും തോല്‍പ്പിക്കുക എന്ന കാരാട്ടിന്റെ നിലപാട് തെറ്റാണ്. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ സി.പി.എമ്മിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അധികാരം കിട്ടിയ ശേഷം മാത്രമേ സാമ്പത്തിക നയം സംബന്ധിച്ചുള്ള ചര്‍ച്ച ചെയ്യേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ഇ. അഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ലീഗ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യ-2019 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുര്‍ജിത് സെക്രട്ടറിയായിരുന്നപ്പോള്‍ 2004 ലാണ് കോണ്‍ഗ്രസിനെ സി.പി.എം പിന്തുണച്ചത്. അന്നാണ് ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ സി.പി.എമ്മിനു വിജയിപ്പിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, കാരാട്ട് വന്നതിനുശേഷം ആ ബന്ധം തകര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ചു നിന്നില്ലെങ്കില്‍ നാളെ മമതയ്‌ക്കെതിരേയുള്ള ഭരണവിരുദ്ധ തരംഗമുണ്ടായാല്‍ അതു മുതലെടുക്കാന്‍ പോകുന്നത് ബി.ജെ.പിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി. സുരേന്ദ്രന്‍, മുജീബ് കാടേരി എന്നിവര്‍ വിഷയാവതരണം നടത്തി. അനുസ്മരണ സമ്മേളനം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിന്റെ ഭാഗമായി ഇ. അഹമ്മദ് ഫോട്ടോപ്രദര്‍ശനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."