ഐ.ഐ.എം ഡയറക്ടര്‍ നിയമനം: എം.കെ രാഘവന് എം.പി സന്ദേശമയച്ചു
കോഴിക്കോട്: രണ്ടു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന് എം.പി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്ന് ഫാക്സ് സന്ദേശമയച്ചു.രാജ്യത്തെ മുന്‍നിര മനേജ്മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടര്‍ തസ് തിക ഒഴിഞ്ഞു കിടന്ന് രണ്ടുവര്‍ഷമായിട്ടും നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കാതിരിക്കുന്നത് വിദ്യാര്‍ഥികളെയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് എം.പി സൂചിപ്പിച്ചു. ഡയറക്ടര്‍ നിയമനത്തിലെ ആദ്യ പ്രക്രിയയായ സെര്‍ച്ച് കമ്മിറ്റിയുടെ നടപടികളും, തുടര്‍ പ്രക്രിയകളും എത്രയും പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കി നടപ്പിലാക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."