എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു
കോഴിക്കോട്: നവ ഉദാരവത്കരണത്തിലൂടെ തൊഴിലാളി ഐക്യം ശിഥിലമാക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം തയാറാവുന്നതായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എന്‍.ജി.ഒ യൂനിയന്‍ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ഉദാരവത്കരണത്തിലൂടെ രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും വിദ്യാഭ്യാസ, കാര്‍ഷിക, തൊഴില്‍ മേഖലയെ തകര്‍ക്കാനും ഭരണകൂടം ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി. അജയകുമാര്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍, എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. സത്യന്‍ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി പി.പി സന്തോഷ് നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത കൂടത്തിങ്ങല്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി കെ ഷീജ, സംസ്ഥാന കമ്മിറ്റി അംഗം എം മുരളീധരന്‍, പി സത്യന്‍, പി അജയകുമാര്‍, ടി എ അഷ്‌റഫ്, പി രവീന്ദ്രന്‍, പി പി സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."