HOME
DETAILS

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: മോദി മാജിക് മങ്ങുന്നുവോ?

  
backup
February 04 2018 | 03:02 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81-2


ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗ്രാമീണ മേഖലയിലെ തിരിച്ചടിക്ക് ശേഷം ബി.ജെ.പിക്ക് ഏറ്റ ആഘാതമാണ് രാജസ്ഥാനിലെ ഉപരതെരഞ്ഞെടുപ്പ്. അജ്മീര്‍, ആള്‍വാര്‍ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വിയാണുണ്ടായത്.
2014ല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സചിന്‍ പൈലറ്റ് 1.71 ലക്ഷം വോട്ടിന് തോറ്റ സീറ്റാണ് അജ്മീര്‍. ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 25ഉം 11 ഉം ശതമാനം വര്‍ധിച്ചു. ബി.ജെ.പിയുടെ വോട്ടില്‍ 20ഉം പത്തും ശതമാനം ഇടിവുണ്ടായി. ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലിരിക്കെയാണ് ഈ പരാജയം.
ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിലെ ചിത്രകൂത്ത് അസംബ്ലിയില്‍ നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രകടമായിരുന്നു. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് റിസല്‍ട്ടില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്.
ബി.ജെ.പി സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് വന്‍ ഭൂരിപക്ഷമാണ് എതിരാളികള്‍ നേടിയത്. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി നേടിയ വിജയം താരതമ്യം ചെയ്യുമ്പോള്‍ മോദിയുടെ മാജിക്കുകള്‍ മങ്ങുന്നതിന്റെ സൂചനകളാണിത് .
ഗുജറാത്ത് ഗ്രാമ പ്രദേശങ്ങളിലേറ്റ തിരിച്ചടി ബി.ജെ.പി തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ബജറ്റില്‍ മുഖ്യമായ പരിഗണന ഈ ഭാഗങ്ങള്‍ക്ക് നല്‍കിയത്. ബജറ്റിലെ ആരോഗ്യ രക്ഷാ പദ്ധതി ഇതിന്റെ ഭാഗമായിരുന്നു.
എന്നാല്‍ ഗുജറാത്തില്‍ നഗരപ്രദേശ വാസികളെങ്കിലും ബി.ജെ.പിയുടെ കൂടെ നിന്നെങ്കില്‍ രാജസ്ഥാനില്‍ എല്ലാവരും പാര്‍ട്ടിയെ കൈവിട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ അസംതൃപ്തിയിലാണെന്നാണ് ഇവ സൂചിപ്പിക്കുന്നത്.
പദ്മാവദ് സിനിമ മറയാക്കിയുള്ള അക്രമങ്ങള്‍, ഗോ രക്ഷാ ഗുണ്ടകളുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങള്‍, ബംഗാളി തൊഴിലാളിയായ അഫ്‌റസുലിനെ ജീവനോടെ തീകൊളുത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ജനങ്ങള്‍ കടുത്ത അതൃപതിയിലായിരുന്നു.
കാലിക്കടത്തുമായി ബന്ധപ്പെട്ട് പെഹ്‌ലുഖാന്‍ എന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികള്‍ക്കെതിരേ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. അതുമാത്രമല്ല, പ്രതികള്‍ സ്വതന്ത്രമായി നടക്കുന്നതിലും സര്‍ക്കാരിനെതിരേ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പെഹലു ഖാന്റെ കൂടെയുണ്ടായിരുന്നവര്‍ക്കെതിരേയായിരുന്നു പൊലിസിന്റെ നിയമനടപടികള്‍.
രാജസ്ഥാനില്‍ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ അവിടങ്ങളിലെ ഭരണത്തില്‍ അസംതൃപ്തരാണ് .
മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യാനികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മധ്യപ്രദേശ്, ഉത്തര്‍പ്രേദശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭീതിയോടെയാണ് കഴിയുന്നത്.
അടുത്തിടെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിരുദ്ധ മനോഭാവം തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന് വന്‍ ഭീഷണിയാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago