സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം കടത്തൂരില്‍ കുടിവെള്ളം മലിനമാക്കി
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂരില്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനം വലയുന്നു. കഴിഞ്ഞദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ കുടിവെള്ളം മലിനമാക്കി. മണ്ണടിശ്ശേരി ക്ഷേത്രത്തിന് സമീപം മടത്തില്‍ പടീറ്റതില്‍ ബഷീറിന്റെ ചായക്കടയോടുചേര്‍ന്ന കിണറ്റിലെ വെള്ളത്തില്‍ മാലിന്യങ്ങള്‍ കലര്‍ത്തുകയും ചായക്കടയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന അറക്കപ്പൊടി ചാക്കോടെ കിണറിലേക്ക് ഇടുകയും ചെയ്തു. ബഷീര്‍ ചായക്കടയിലേക്ക് വെള്ളം കോരാന്‍ ചെന്നപ്പോഴാണ് കിണറ് മലിനമാക്കിയത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതിനു മുന്‍പും ഇതേ രീതിയില്‍ കിണറ് മലിനമാക്കിയതായും കടയിലെ ട്യൂബ് ലൈറ്റുകള്‍ അടിച്ച് തകര്‍ത്തതായും പറയപ്പെടുന്നു. ബഷീര്‍ പൊലിസില്‍ പരാതി നല്‍കി. പ്രദേശത്ത് ഏതാനം നാളുകള്‍ക്ക് മുന്‍പ് വീടുകളുടെ പോര്‍ച്ചില്‍ കിടന്ന നാലോളം കാറുകള്‍ അടിച്ചു തകര്‍ത്തിരുന്നു. കരിക്കുകളും വാഴകുലകളും മറ്റും മോഷണം പോകുന്നതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് രാത്രികാല പൊലിസ് പട്രോളിംഗ് ശകതമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."