HOME
DETAILS
MAL
'എന്റെ വീട് ' ഭവന പദ്ധതി: അപേക്ഷ ക്ഷണിച്ചു
backup
February 04 2018 | 04:02 AM
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന എന്റെ വീട് ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള ഭവനരഹിതര്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 1,20,000 രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപവരെയും 1,20,000 രൂപയ്ക്ക് മുകളില്‍ മൂന്ന് ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയും അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വര്‍ഷം.
അപേക്ഷ കോര്‍പ്പറേഷന്റെ ജില്ല, ഉപജില്ല ഓഫിസുകളില്‍ ലഭിക്കും. വിശദവിവരം: ംംം.സയെരറര.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."