HOME
DETAILS
MAL
പയ്യോളിയില്‍ സ്വീകരണം നല്കി
backup
February 13 2017 | 23:02 PM
പയ്യോളി: ജനദ്രോഹ നടപടികളുമായി സര്‍ക്കാരുകള്‍ മുന്നോട്ടുപോയാല്‍ താഴെയിറക്കാന്‍ ജനം മടിക്കില്ലെന്ന് എം.കെ മുനീര്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന മേഖലാ ജാഥക്ക് കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പയ്യോളിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ലീഗ് പ്രസിഡന്റ് വി.പി ഇബ്റാഹിം കുട്ടി അധ്യക്ഷനായി. സി. മോയിന്‍കുട്ടി, കെ.പി കുഞ്ഞിക്കണ്ണന്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അഡ്വ. പി.കെ ശങ്കരന്, കെ. ശങ്കരന്, സി.വി ബാലകൃഷ്ണന്, ഉമര്‍ പാണ്ടികശാല, കെ.പി അനില്‍കുമാര്‍, അഷ്റഫ് കോട്ടക്കല്‍, എന്‍. സുബ്രഹ്മണ്യന്, യു. രാജീവന്, റഷീദ് വെങ്ങളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."