HOME
DETAILS

മാലദ്വീപില്‍ പ്രതിപക്ഷ നേതാക്കളുടെ മോചനം വൈകുന്നതില്‍ അന്താരാഷ്ട്ര വിമര്‍ശനം

  
backup
February 04 2018 | 04:02 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-2


മാലെ: സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരുടെ മോചനം മാലദ്വീപ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരേ അന്താരാഷ്ട്ര വിമര്‍ശനം ശക്തമാകുന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെതിരേ ഭീകരവിരുദ്ധ കുറ്റം ചുമത്തിയ സര്‍ക്കാര്‍ നടപടി മാലദ്വീപ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
ജയിലിലടച്ച ഒന്‍പതോളം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇവരെ വിചാരണ കൂടാതെ മോചിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷത്തേക്കു കൂറുമാറിയതിനെ തുടര്‍ന്ന് പദവി നഷ്ടമായ 12 പാര്‍ലമെന്റ് അംഗങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുപണം ധൂര്‍ത്തടിക്കുക, മനുഷ്യാവകാശ ലംഘനം തുടങ്ങിയ ആരോപണങ്ങളുമായി നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനിനിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി കോടതി പരിഗണിച്ചിട്ടില്ല.
മാലദ്വീപില്‍ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നശീദിനെ 2012ല്‍ അബ്ദുല്ല യമീന്‍ അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു. തുടര്‍ന്നാണ് നശീദിനെതിരേ 13 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് അര്‍ഹതയുള്ള ഭീകരവിരുദ്ധ കുറ്റം ചുമത്തിയത്. ഇതേതുടര്‍ന്ന് നശീദ് വിദേശത്ത് കഴിയുകയായിരുന്നു.
നശീദിന്റെയും മറ്റു പ്രതിപക്ഷ നേതാക്കളുടെയും വിചാരണ ഭരണഘടനയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയെ യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതില്‍ രാജ്യത്ത് പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. തലസ്ഥാനമായ മാലെയില്‍ അടക്കം നടന്ന പ്രതിഷേധ സംഗമങ്ങളില്‍ നൂറു കണക്കിനു പേര്‍ പങ്കെടുത്തു.
അതിനിടെ, പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്തെ പൊലിസ് മേധാവിയെ വീണ്ടും പുറത്താക്കി. അഹ്മദ് സൗദീയെ പുറത്താക്കി പകരം അബ്ദുല്ല നവാസിനെ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് യമീന്‍ പൊലിസ് മേധാവിമാരെ മാറ്റുന്നത്.
വെള്ളിയാഴ്ച അഹ്മദ് അരീഫ് എന്ന മുന്‍ മേധാവിയെ സ്ഥാനത്തുനിന്നു മാറ്റിയാണ് അഹ്മദ് സൗദീയെ നിയമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago