ഹൈസ്‌കൂളുകളില്‍ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ ഇന്ന്
നാദാപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ കീഴില്‍ നടക്കുന്ന നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ ഇന്ന് നടക്കും. ഓരോ ജില്ലയിലും 80 സ്‌കൂളുകള്‍ ചേര്‍ത്തു ഒരു സാംപിള്‍ യൂനിറ്റ് ആയി കണക്കാക്കിയാണ് സര്‍വേ. ദേശീയതലത്തില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 36 കേന്ദ്രങ്ങളിലാണ് സര്‍വേ നടക്കുക. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങളുടെ നിയന്ത്രണം ആര്‍.എം.എസ്.എക്കാണ്. വിദ്യാര്‍ഥികളുടെ സെക്കന്‍ഡറി തലത്തിലുള്ള അറിവുകള്‍ കണ്ടത്തി അതിനനുസരിച്ച് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാതലായ പരിഷ്‌കരണങ്ങളുടെ മുന്നോടിയായാണ് സര്‍വേ.
ഇതിന്റെ ആദ്യ ഘട്ടം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഇന്ന് നടക്കുന്ന രണ്ടാംഘട്ട സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സര്‍വേ നടക്കും. ഓരോ ഹൈസ്‌കൂളിലെയും 45 കുട്ടികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതിനായി ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒ.എം.ആര്‍ ടൈപ്പ് ചോദ്യങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സര്‍വേ നടത്തിപ്പിനുള്ള പരിശീലനം കഴിഞ്ഞ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."