HOME
DETAILS
MAL
ശശികല ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടോടി രണ്ട് എം.എല്‍.എമാര്‍ കൂടി ഒ.പി.എസ് പക്ഷത്ത്
backup
February 14 2017 | 05:02 AM
ചെന്നൈ:അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രസ്താവിക്കാനിരിക്കെ ശശികല പക്ഷത്തു നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. ശശികല എം.എല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ നിന്നും ഒളിച്ചു പോന്നാണ് മേട്ടൂര്‍ എം.എല്‍.എ സെമ്മലൈ ഒ.പി.എസ് പക്ഷത്തെത്തിയത്. ഇന്ന് രാവിലെയാണ് അദ്ദേഹം പനീര്‍ ശെല്വത്തിനടുത്തെത്തി പിന്തുണ പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രിയോടെ മധുര എം.എല്‍.എ ശരവണനും റിസോര്‍ട്ടില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട് ഒ.പി.എസ് പക്ഷത്തെത്തിയിരുന്നു. വേഷം മാറി, മതില് ചാടിക്കടന്നാണ് താന്‍ ക്യാംപിലെത്തിയതെന്ന് ശരവണന് അവകാശപ്പെട്ടിരുന്നു.
ഇതോടെ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ എണ്ണം 9 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."