HOME
DETAILS

ഇസ്‌റാഈലിനുള്ള അംഗീകാരം റദ്ദാക്കുമെന്ന്് പി.എല്‍.ഒ

  
backup
February 05, 2018 | 3:50 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%82


ഗസ്സ: ഇസ്‌റാഈലിനുള്ള അംഗീകാരം പിന്‍വലിക്കുന്നതടക്കം ശക്തമായ നടപടികള്‍ക്ക് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) നീക്കം. ഇസ്‌റാഈലിനെതിരേ നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിക്കാനാണ് സംഘടനാ തീരുമാനം.
ട്രംപിന്റെ ജറൂസലം പ്രഖ്യാപനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം പി.എല്‍.ഒ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇസ്‌റാഈലുമായി രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, ഭരണ, നയതന്ത്ര മേഖലകളിലുള്ള ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഫലസ്തീന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇസ്‌റാഈലിനുള്ള പി.എല്‍.ഒയുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കാനായി യോഗത്തില്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വഫാ' ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
ഫലസ്തീനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംഘടനയാണ് പി.എല്‍.ഒ. അതിനാല്‍, പുതിയ തീരുമാനങ്ങള്‍ക്കു വര്‍ധിച്ച പ്രാധാന്യമുണ്ട്. കഴിഞ്ഞ ഡിസംബര്‍ ആറിന് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്രതലത്തിലുള്ള സമ്മര്‍ദം ചെലുത്തി തീരുമാനത്തില്‍നിന്ന് അമേരിക്കയെയും ഇസ്‌റാഈലിനെയും പിന്തിരിപ്പിക്കാനാണു ശ്രമം നടത്തുന്നത്.
ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ അംഗീകരിക്കുന്നതു വരെ ഇസ്‌റാഈലിനുള്ള അംഗീകാരം റദ്ദാക്കുമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലും പി.എല്‍.ഒ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

Kerala
  •  21 days ago
No Image

കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  21 days ago
No Image

യുഎഇ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു

uae
  •  21 days ago
No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  21 days ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  21 days ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  21 days ago
No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  21 days ago
No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  21 days ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  21 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  21 days ago