HOME
DETAILS

അണ്ടര്‍ 19 ലോകകപ്പ് ഇലവന്‍: അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

  
backup
February 05, 2018 | 3:57 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-19-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d


ദുബൈ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ലോക കിരീടം നാലാം തവണയും ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അഞ്ച് പേരാണ് ടീമില്‍ ഇടം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ റയ്‌നാര്‍ഡ് വാന്‍ ടണ്ടറാണ് ലോകകപ്പ് ഇലവന്‍ ടീമിന്റെ നായകന്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്വി ഷാ, ഫൈനലില്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റ, ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശുബ്മന്‍ ഗില്‍, വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള അനുകുല്‍ റോയ്, കമലേഷ് നഗര്‍കോട്ടി എന്നിവരാണ് ടീമില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍.
ന്യൂസിലന്‍ഡിന്റെ ഫിന്‍ അല്ലന്‍, ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ വാന്‍ഡില്‍ മക്‌വെറ്റു, ദക്ഷിണാഫ്രിക്കയുടെ തന്നെ ജെറാള്‍ഡ് കോട്‌സീ, അഫ്ഗാനിസ്ഥാന്‍ താരം ഖ്വയ്‌സ് അഹമദ്, പാകിസ്താന്‍ താരം ഷഹീന്‍ അഫ്രീദി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത വെസ്റ്റിന്‍ഡീസ് താരം അലിക്ക് ആതന്‍സാണ് ടീമിലെ പന്ത്രണ്ടാമന്‍.
ലോകകപ്പില്‍ മികച്ച ബാറ്റിങാണ് ശുബ്മന്‍ ഗില്‍, പൃഥ്വി ഷ, മന്‍ജോത് കല്‍റ എന്നിവര്‍ പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ശുബ്മന്‍ രണ്ടാമതാണ്. താരം 372 റണ്‍സാണ് കണ്ടെത്തിയത്.
പൃഥ്വി 261 റണ്‍സും മന്‍ജോത് 252 റണ്‍സും അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍ അനുകുല്‍ റോയ്. 14 വിക്കറ്റുകളാണ് താരം കൊയ്തത്. സ്ഥിരമായി 140 കി.മീ വേഗതയില്‍ പന്തെറിഞ്ഞ് ശ്രദ്ധേയനായ കമലേഷ് നഗര്‍കോട്ടി ഒന്‍പത് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ലോകകപ്പ് ടീമില്‍ എത്തിയത്. മുന്‍ വിന്‍ഡീസ് ബൗളര്‍ ഇയാന്‍ ബിഷപ്പ്, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അഞ്ജും ചോപ്ര, മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ജെഫ് ക്രോ, മാധ്യമ പ്രവര്‍ത്തകന്‍ ശശാങ്ക് കിഷോര്‍, മുന്‍ ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി എന്നിവരടങ്ങിയ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 മിനിറ്റിൽ 7 കിലോ സ്വർണം കവർന്നു; ഹുൻസൂരിൽ കണ്ണൂർ സ്വദേശികളുടെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി വൻ കവർച്ച

crime
  •  5 days ago
No Image

ഞാൻ അദ്ദേഹത്തെ പോലെ സ്വയം മികച്ച താരമായി മാറും: ലാമിൻ യമാൽ

Football
  •  5 days ago
No Image

നാടൻ ബോംബ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു: 'റെഡ് ആർമി'ക്കെതിരെയും സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെയും കേസ്

crime
  •  5 days ago
No Image

കോഹ്‌ലിയുടെ അഗ്രഷൻ മറികടക്കാൻ അവന് സാധിക്കില്ല: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  5 days ago
No Image

ഉന്നാവോ പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി'യെന്ന് അതിജീവിതയുടെ അഭിഭാഷകൻ

crime
  •  5 days ago
No Image

സമസ്ത നൂറാം വാർഷികം: അന്തമാൻ വിദ്യാർത്ഥി ഗ്രാൻഡ് മാർച്ചും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

Kerala
  •  5 days ago
No Image

കാലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

International
  •  5 days ago
No Image

അമേരിക്കയും യുഎഇയുമല്ല, ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം ഇത്!

uae
  •  5 days ago
No Image

ഇന്ത്യയിൽ രണ്ട്, ലോകത്തിൽ നാല്; സ്‌മൃതിയുടെ ചരിത്രത്തിന് സാക്ഷിയായി കേരളം

Cricket
  •  5 days ago
No Image

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

uae
  •  5 days ago