ജനകീയാസൂത്രണം: ജില്ല ആസൂത്രണസമിതി അംഗങ്ങള്‍ക്കു പരിശീലനം
തൃശൂര്‍: ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ആറു ജില്ലകളില്‍നിന്നുള്ള ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍ പേഴ്‌സണ്‍മാര്‍, കണ്‍വീനര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കു കിലയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു.
സംസ്ഥാ ആസൂത്രണബോര്‍ഡ് അംഗം ഡോ.കെ.എന്‍. ഹരിലാലിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിശീലന പരിപാടി തുടങ്ങിയത്. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍, കോഴ്‌സ് ഡയറക്ടര്‍ ഡോ.ജെ..ബി.രാജന്‍, കോര്‍ഡിനേറ്റര്‍ ജി.കെ.സദനരാജന്‍ എന്നിവര്‍ സംസാരിച്ചു.
ജനകീയാസൂത്രണത്തിന്റെ നയസമീപനം, സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വികസനരേഖ തയ്യാറാക്കല്‍, ചുമതലകള്‍, കര്‍മപരിപാടി തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. ജനകീയാസൂത്രണത്തിന്റെ മാസ്റ്റര്‍ ട്രെയിനര്‍ ടി.ഗംഗാധരന്‍, എസ്.ആര്‍.ജി അംഗങ്ങളായ എസ്.ജമാല്‍, കെ.അര്‍ജുനന്‍, ജില്ലാകോര്‍ഡിനേറ്റര്‍ വി.വി.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍നിന്നും കോച്ചി കോര്‍പറേഷനില്‍നിന്നുള്ളവരുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."