സിറിയയിലെ ഉപരോധ നഗരങ്ങളില്‍ മനുഷ്യ ദുരിതമെന്ന് യു.എന്‍
ദമാസ്‌കസ്: സിറിയയില്‍ സര്‍ക്കാരും വിമതരും ഉപരോധമേര്‍പ്പെടുത്തിയ നാല് നഗരങ്ങളില്‍ മനുഷ്യ ദുരിതമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഉപരോധത്തിന്റെ ഇരകളായ ആറായിരത്തോളം വരുന്ന മനുഷ്യര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും സിറിയ സന്ദര്‍ശിച്ച മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
സബദാനി, മാദ്യ,ഫുഅ,കിഫ്‌റയ എന്നീ നഗരങ്ങളിലാണ് സ്ഥിതിഗതികള്‍ വളരെ മോശമായത്. മനുഷ്യത്വ മൂല്യങ്ങള്‍ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ചികിത്സയും മരുന്നും തടയപ്പെട്ടതുമൂലം ജനജീവിതം നരകതുല്ല്യമായിരിക്കുകയാണെന്നും യു.എന്‍ സിറിയന്‍ കോര്‍ഡിനേറ്റര്‍ അലി അല്‍ സത്താരി അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് അവസാനമായി ഈ നാല് നഗരങ്ങളിലേക്ക് യു.എന്‍ സഹായമെത്തിയത്. ഇത് നാല്‍പതിനായിരം പേരിലേക്ക് മാത്രമേ എത്തിക്കാനായിട്ടുള്ളൂ. ഒരു കോടിയിലധികം ആളുകള്‍ ഇവിടെ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."