കുരീപ്പുഴ ശ്രീകുമാറിന് നേരേയുണ്ടായ ആക്രമണം: ആറുപേര്‍ കസ്റ്റഡിയില്‍
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തു. മനു,ദീപു,ശ്യാം,സുജിത്,കിരണ്‍,ലൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
കണ്ടാലറിയാവുന്ന 15 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കടയ്ക്കല്‍ പൊലിസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. കോട്ടുക്കലില്‍ ഗ്രന്ഥശാലാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ചടങ്ങില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്.എസ്.എസിനെതിരയും സംഘപരിവാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തിയത്. പീന്നിടു സംഘാടകര്‍ ഇടപെട്ടു പ്രശ്നം പരിഹരിച്ചശേഷം കവി സ്ഥലത്തു നിന്നും പോയി.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലിസിനു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്കി. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ്.പിക്കാണു നിര്‍ദ്ദേശം നല്‍കിയത്.
വടയമ്പാടി വിഷയവുമായി ബന്ധപ്പെട്ട് ആര്.എസ്.എസിന്റെയും പൊലിസിന്റെയും അടിച്ചമര്‍ത്തലിനെ അതിജീവിച്ച് ദലിത് പ്രവര്‍ത്തകര്‍ വടയമ്പാടിയിലെ ചൂണ്ടിയില്‍ ദളിത് ആത്മാഭിമാന കണ്വന്ഷന് ചേര്‍ന്നു.
വ്യാജ പട്ടയം റദ്ദ് ചെയ്യുക എന്ന ആവശ്യത്തിനൊപ്പം സംസ്ഥാനത്തെ ദളിത് ഭൂവിഷയങ്ങളുയര്ത്തി സമരം സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മാറ്റാനും ദളിത് ആത്മാഭിമാന കണ്‍വന്‍ഷനില്‍ പ്രഖ്യാപനമുണ്ടായിരുന്നു.എന്‍.എസ്.എസ്സിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്ര ഭരണസമിതി ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യണമാന്നാവശ്യപ്പെട്ടാണ് വടയമ്പാടിയില്‍ സമരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."