മാലദ്വീപില്‍ രണ്ട് ജഡ്ജിമാരേയും പ്രതിപക്ഷ നേതാവിനേയും അറസ്റ്റ് ചെയ്തു
മാലെ: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ പ്രതിപക്ഷ നേതാവിനെയും രണ്ട് സുപ്രിം ജഡ്ജിമാരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം സൈന്യം സുപ്രിം കോടതിയില്‍ കയറുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരാണ് അറസ്റ്റിലായ ജഡ്ജിമാര്‍. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. അറസ്റ്റ് എന്തിനാണെന്ന വ്യക്തമാക്കിയിട്ടില്ല.
സര്‍ക്കാരിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി വൈകി അബ്ദുല്‍ ഗയൂമിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയായിരുന്നു അറസ്റ്റ്.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കം തടവിലുള്ളവരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സുപ്രിം കോടതി ഉത്തരവ് ഭരണനേതൃത്വം നേരത്തെ തള്ളിയിരുന്നു.
15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംശയമുള്ളവരെ കസ്റ്റഡിയില്‍ വയ്ക്കാനും അറസ്റ്റ് ചെയ്യാനുമുള്ള കൂടുതല്‍ അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് നേരത്ത പിരിച്ചുവിട്ട സര്‍ക്കാര്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രിംകോടതി നീക്കത്തെ ചെറുക്കാന്‍ സൈനികര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാലദ്വീപിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര റദ്ദാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മാലദ്വീപില്‍ കഴിയുന്ന ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. മാലദ്വീപിലേക്ക് പോകരുതെന്ന് ചൈനയും പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."