ഗ്രാമ്പു കര്‍ഷകര്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് കര്‍ഷകര്‍
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മലയോരമേഖലയിലെ ഗ്രാമ്പുകര്ഷകര് പ്രതിസന്ധിയില്‍. കൃഷി സംരക്ഷിക്കാനാവശ്യമായ സഹായങ്ങളൊന്നും സര്‍ക്കാരിന്റെയോ, പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
അന്‍പത് വര്‍ഷത്തിലേറെയായി ഗ്രാമ്പു കൃഷിയില്‍ ഏര്‍പ്പെട്ട അഞ്ഞൂറോളം കര്‍ഷകരാണ് ഇവിടെയുള്ളത്. ആയിരത്തോളം പേര് അനുബന്ധമേഖലയിലും തൊഴില്‍ ചെയ്യുന്നുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന കര്‍ഷകര്‍ക്ക് മറ്റ് കൃഷികളെല്ലാം പരാജയപ്പെടുമ്പോള്‍ ആശ്രയമാവുന്നത് ഗ്രാമ്പു കൃഷിയണ്. കര്‍ഷകരെ സാഹായിക്കുന്നതിനായി പഞ്ചായത്തിന്റെ വരും വര്‍ഷങ്ങളിലെ പദ്ധതിയില്‍ ഗ്രാമ്പു കൃഷി പ്രോല്സാഹനത്തിന് ഫണ്ട് വകയിരുത്തണമെന്നും, കൃഷിവ്യാപിപ്പിക്കാനും,സംരക്ഷണം, വിളവെടുപ്പ്, സംസ്കരണം എന്നിവയ്ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോത്സാഹനം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൃഷി വ്യാപനത്തിന് അത്യുല്‍പ്പാദന ശേഷിയുള്ള തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നഴ്സറികള്‍ ആരംഭിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."