HOME
DETAILS
MAL
നായശല്യം: കലക്ടര്‍ക്ക് നിവേദനം നല്കി
backup
February 15 2017 | 02:02 AM
കോഴിക്കോട്: എം.എസ് ബാബുരാജ് റോഡ് മുതല്‍ ഓടക്കാളി ക്ഷേത്രം പരിസരം വരെയുള്ള സ്ഥലങ്ങളില്‍ നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ സാന്ത്വനം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒപ്പു ശേഖരിച്ച് കലക്ടര്‍ക്ക് നിവേദനം നല്കി.
കോര്പറേഷന് അധികൃതര്‍ക്ക് നല്കിയ പരാതിയിന്മേല് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കലക്ടര്‍ക്ക് നേരിട്ടു നിവേദനം സമര്‍പ്പിച്ചത്. പ്രശ്നത്തിനു പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാര്‍ ഉറപ്പു നല്കി. നാലു കേന്ദ്രങ്ങളിലായി നായകളെ നിക്ഷേപിക്കാനും വന്ധീകരണത്തിനായി വെറ്റിനറി ഡോക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."