ഫിസിക്‌സ്; അറിയാന്‍ 100 കാര്യങ്ങള്‍
തരംഗ ചലനം
മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന
താഴ്ന്ന ആവൃത്തിയാണ് 20 ഹെര്‍ട്‌സ്
1. യാന്ത്രിക തരംഗങ്ങള്‍ രണ്ട് വിധമാണ് അനുപ്രസ്ഥവും അനുദൈര്‍ഘ്യവും.
2. അനുദൈര്‍ഘ്യതരംഗത്തിന്റെ മര്‍ദം കുറഞ്ഞ പ്രദേശങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗ ദൈര്‍ഘ്യം.
3. ഒരു സെക്കന്‍ഡില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗപ്രവേഗം.
4. ശബ്ദം ഒരാളിലുണ്ടാക്കുന്ന കേള്‍വി അനുഭവമാണ് ഉച്ചത.
5. വലിയ കെട്ടിടങ്ങള്‍, ഹാളുകള്‍ എന്നിവയ്ക്കകത്തുണ്ടാകുന്ന ശബ്ദം വ്യക്തയോടെ ശ്രവിക്കുവാന്‍ കെട്ടിടത്തിന്റെ നിര്‍മാണഘടനയില്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് അക്കുസ്റ്റിക്‌സ് ഓഫ് ബില്‍ഡിംഗ്.
6. വേനല്‍ക്കാലത്ത് ആര്‍ദ്രത കൂടുതലായതിനാല്‍ ശബ്ദവേഗവും കൂടുന്നു.
7. ഒരു വസ്തുവിനുണ്ടാകുന്ന സ്വതന്ത്രമായ കമ്പനമാണ് സ്വാഭാവിക കമ്പനം.
8. കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രേരണമൂലം മറ്റൊരു വസ്തുവിനുണ്ടാകുന്ന കമ്പനമാണ് പ്രണോദി കമ്പനം.
9. അനുപ്രസ്ഥ തരംഗത്തില്‍ അടുത്തടുത്ത രണ്ട് ഗര്‍ത്തങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗ ദൈര്‍ഘ്യം.
10. വായുവില്‍ ശബ്ദത്തിന്റെ വേഗം സെക്കന്‍ഡില്‍ 340 മീറ്ററാണ്.
11. ഒരു ശബ്ദം പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് വീണ്ടും കേള്‍ക്കുന്നതാണ് പ്രതിധ്വനി.
12. ആവൃത്തിയില്‍ നേരിയ വ്യത്യാസമുള്ള രണ്ട് വസ്തുക്കള്‍ ഒരേസമയം കമ്പനം ചെയ്യുമ്പോള്‍ അവയുടെ ശബ്ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ബീറ്റുകള്‍.
13. ശബ്ദമുപയോഗിച്ച് ദൂരമളക്കാനുള്ള ഉപകരണമാണ് സോണാര്‍.
14. 20 ഹെഡ്‌സില്‍ കുറഞ്ഞ ശബ്ദമാണ് ഇന്‍ഫ്രാ സോണിക്.
15. ആന്തരിക അവയവങ്ങളുടെ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ശബ്ദതരംഗങ്ങള്‍ ആണ് അള്‍ട്രാ സൗണ്ട്
16. ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ജീവിയാണ് വവ്വാല്‍.
17. ആവൃത്തിയുടെ യൂനിറ്റാണ് ഹെര്‍ട്‌സ്.
18. മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന താഴ്ന്ന ആവൃത്തിയാണ് 20 ഹെര്‍ട്‌സ്.
19. ശബ്ദ ലെവലിന്റെ യൂനിറ്റാണ് ഡെസിബെല്‍.
20. ഉയര്‍ന്ന ശ്രുതിയിലുള്ള ശബ്ദ തരംഗങ്ങളുടെ കൂട്ടമാണ് ട്രെബ്ള്‍.
21. താഴ്ന്ന ശ്രുതിയിലുള്ള ശബ്ദ തരംഗങ്ങളുടെ കൂട്ടമാണ് ബേസ്
22. ശബ്ദ വേഗത്തേക്കാള്‍ കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്.
23. ശബ്ദ സ്രോതസ്സിന്റേയോ സ്വീകര്‍ത്താവിന്റേയോ അല്ലെങ്കില്‍ രണ്ടിന്റേയുമോ ആപേക്ഷിക ചലനം മൂലം ശ്രോതാവ് ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് ഡോപ്ലര്‍ ഇഫക്റ്റ് .
24. ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സിസ്മിക് തരംഗങ്ങള്‍.
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍
നിയോണ്‍ വാതകം ഡിസ്ചാര്‍ജ്ജ് ബള്‍ബുകള്‍ ഓറഞ്ച് നിറമുള്ള പ്രകാശം പുറത്ത് വിടുന്നു
25. ഒരു ഹീറ്റിങ് കോയിലിനുണ്ടായിരിക്കേണ്ട ഗുണമാണ് ഉയര്‍ന്ന റസിസ്റ്റിവിറ്റി.
26. വൈദ്യുത പ്രവാഹ തീവ്രതയുടെ
യൂനിറ്റാണ് ആമ്പിയര്‍.
27. ടിന്നും ലെഡും ചേര്‍ന്ന സങ്കരലോഹം കൊണ്ടാണ് സുരക്ഷാഫ്യൂസ് നിര്‍മിക്കുന്നത്.
28. ഹീറ്റിംഗ് കോയിലായ നിക്രോമിന്റെ ഘടകങ്ങളാണ് ഇരുമ്പ്, ക്രോമിയം, മാംഗനീസ്
29. സെര്‍ച്ച് ലൈറ്റുകള്‍, സിനിമാ ഷൂട്ടിങ് ലൈറ്റുകള്‍ എന്നിവയില്‍ ആര്‍ക്ക് ലാമ്പുകള്‍ ഉപയോഗപ്പെടുത്തുന്നു.
30. ഇന്‍കാന്‍ഡ സെന്റ് ബള്‍ബുകളെ അപേക്ഷിച്ച് ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ക്ക് ഏതാണ്ട് അഞ്ചിരട്ടി ആയുസ്സ് കൂടുതലാണ്.
31. ഫോട്ടോവോള്‍ട്ടായിക് ഇഫക്ട് ഉപയോഗിച്ചാണ് സോളാര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്.
32. പ്രകൃതിമലിനീകരണത്തില്‍ ഫ്‌ളൂറസെന്റ് ലാമ്പിന്റെ പങ്ക് വളരെ വലുതാണ്.
33. ഒരു സര്‍ക്കീട്ടിന്റെ പരിധിയേക്കാള്‍ പവര്‍ ഉള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് ഓവര്‍ ലോഡിങ്.
35. ചാലക കമ്പിയുടെ വ്യാസത്തിന്റെ വ്യൂല്‍ ക്രമമാണ് ഗേജ്.
36. ഇന്‍കാന്‍ഡ സെന്റ് ലാമ്പുകളിലെ വൈദ്യുതി കൂടിയ അളവില്‍ താപോര്‍ജമായി നഷ്ടപ്പെടുന്നു.
37. യൂണിറ്റ് സമയത്തിനുള്ളില്‍ ഒരു വൈദ്യുത ഉപകരണം വിനിയോഗിക്കുന്ന വൈദ്യുതോര്‍ജമാണ് പവര്‍.
38. വാട്ട് ആണ് പവറിന്റെ യൂനിറ്റ്.
39. ഏറ്റവും ഉയര്‍ന്ന റെസിസ്റ്റിവിറ്റിയുള്ള ലോഹമാണ് ടങ്സ്റ്റണ്‍.
40. ക്ലോറിന്‍ വാതകം നിറച്ച ഡിസ്ചാര്‍ജ്ജ് ബള്‍ബുകള്‍ പച്ച നിറമുള്ള പ്രകാശം പുറത്ത് വിടുന്നു.
41. നിയോണ്‍ വാതകം ഡിസ്ചാര്‍ജ്ജ് ബള്‍ബുകള്‍ ഓറഞ്ച് നിറമുള്ള പ്രകാശം പുറത്ത് വിടുന്നു.\
വൈദ്യുതകാന്തികപ്രേരണം
വിതരണ ട്രാന്‍സ്‌ഫോര്‍മറിലെ ഔട്ട്പുട്ടില്‍ നിന്നുള്ള മൂന്ന് ഫേസ് കോയിലിന്റെ അഗ്രങ്ങളെ പൊതുവായി ഒരുമിച്ച് ബന്ധിപ്പിക്കുന്ന രീതിയാണ് സ്റ്റാര്‍ കണക്ഷന്‍
42. വന്‍ ജനറേറ്ററുകളില്‍ റോട്ടറായി ഫീല്‍ഡ് കാന്തം ഉപയോഗിക്കുന്നു.
43. രണ്ട് കാന്തിക ധ്രുവങ്ങളും ഒരു ആര്‍മേച്ചറും ഉള്ളവയാണ് സിംഗിള്‍ ഫേസ് ജനറേറ്റര്‍.
44. ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ്ലിപ് റിങ്, സ്ലിപ് റിങ്ങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍.
45. ചലിക്കും ചുരുള്‍ മൈക്രോഫോണ്‍ ശബ്ദോര്‍ജ്ജം വൈദ്യുതിയാക്കി മാറ്റപ്പെടുന്നു.
46. ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍ വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജമാക്കപ്പെടുന്നു.
47. വൈദ്യുത ജനറേറ്റര്‍ യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റപ്പെടുന്നു.
48. വിതരണ ട്രാന്‍സ്‌ഫോര്‍മറിലെ ഔട്ട്പുട്ടില്‍ നിന്നുള്ള മൂന്ന് ഫേസ് കോയിലിന്റെ അഗ്രങ്ങളെ പൊതുവായി ഒരുമിച്ച് ബന്ധിപ്പിക്കുന്ന രീതിയാണ് സ്റ്റാര്‍ കണക്ഷന്‍.
49. സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള കുറഞ്ഞ ചുറ്റുകളും സെക്കന്ററി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടുള്ള കൂടുതല്‍ ചുറ്റുകളും കാണപ്പെടുന്നു
50. സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടുള്ള കൂടുതല്‍ ചുറ്റുകളും സെക്കന്ററി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള കുറഞ്ഞ ചുറ്റുകളും കാണപ്പെടുന്നു.
51. സോളിനോയിഡിലെ പ്രൈമറിച്ചുരുളിലുണ്ടാകുന്ന വൈദ്യുതി വ്യതിയാനത്തിനനുസരിച്ച് സെക്കന്ററി ചുരുളിലുണ്ടാകുന്ന പ്രേരിത വൈദ്യുതിയാണ് മ്യൂച്വല്‍ ഇന്‍ഡക്ഷന്‍.
പവര്‍ പ്രേക്ഷണവും വിതരണവും
വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതോര്‍ജ്ജം ഉല്‍പ്പാദനം ഏകോപിപ്പിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള രീതിയാണ് ഗ്രിഡ്
52. ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ കടന്നുപോകുന്ന വൈദ്യുത ചാര്‍ജ്ജിന്റെ അളവാണ് ആമ്പിയര്‍.
53. ഒരു ന്യൂട്ടണ്‍ ബലമുള്ള ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ജൂള്‍.
54. ഊര്‍ജ്ജ പ്രവാഹത്തിന്റെ ശക്തി അളക്കാനുള്ള അന്താരാഷ്ട്ര ഏകകമാണ് വാട്ട്.
55. ഒരു സെക്കന്റില്‍ സര്‍ക്കീട്ടിലൂടെ ഒഴുകുന്ന ചാര്‍ജ്ജിന്റെ അളവാണ് കറന്റ്.
56. കറന്റിനെ ആമ്പിയര്‍ കൊണ്ടും പ്രതിരോധത്തെ ഓം യൂണിറ്റ് കൊണ്ടുമാണ് സൂചിപ്പിക്കുന്നത്.
57. പവര്‍ വ്യത്യാസപ്പെടുത്താതെ ക (കറന്റ്) കുറയ്ക്കാന്‍ ഉയര്‍ന്ന വോള്‍ട്ടതയില്‍ പവര്‍ പ്രേഷണം നടത്തിയാല്‍ മതി.
58. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതോര്‍ജ്ജം ഉല്‍പ്പാദനം ഏകോപിപ്പിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള രീതിയാണ് ഗ്രിഡ്.
59. ഡയോഡ് ഉപയോഗിച്ച് എ.സിയെ ഡി.സി ആക്കിമാറ്റുന്ന പ്രവര്‍ത്തനം ആണ് റെക്ടിഫിക്കേഷന്‍.
60. എര്‍ത്ത് പിന്നിന് മറ്റ് പിന്നുകളേക്കാള്‍ നീളം കൂടുതലായിരിക്കും. ഇതിനാല്‍ തന്നെ സര്‍ക്യൂട്ടുമായി ആദ്യം സമ്പര്‍ക്കത്തില്‍ വരുന്നതും അവസാനമായി വിച്ഛേദിക്കപ്പെടുന്നതും എര്‍ത്ത്് പിന്നായിരിക്കും.
61. ചാലകത്തിന്റെ ഛേദതല വിസ്തീര്‍ണ്ണം കൂടുന്തോറും പ്രതിരോധം കുറയും.
62. ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ (പള്ളിവാസല്‍, മൂലമറ്റം).
63. തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ (നെയ്‌വേലി, കായംകുളം ).
64. ന്യൂക്ലിയര്‍ പവര്‍സ്റ്റേഷന്‍ (താരാപ്പൂര്‍,
കല്‍പ്പാക്കം, കോട്ട, കൂടംകുളം).
65. വൈദ്യുതോര്‍ജ്ജത്തിന്റെ വ്യാവസായിക യൂനിറ്റ് കിലോവാട്ട് ഔവര്‍.
66. അനുദൈര്‍ഘ്യ തരംഗങ്ങള്‍ വാതകത്തിലും രൂപംകൊള്ളുന്നു.
താപം
67. ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയില്‍ വച്ച് താപനിലയില്‍ മാറ്റമില്ലാതെ പൂര്‍ണ മായും വാതകമായി മാറുന്നതിന് വേണ്ടി സ്വീകരിക്കുന്ന താപമാണ് ബാഷ്പന ലീന താപം.
68. ദ്രവീകരണ ലീന താപം കൂടുതലുള്ള പദാര്‍ത്ഥമാണ് ഐസ് കട്ട.
69. തന്മാത്രകളുടെ ഗതികോര്‍ജ്ജം കുറഞ്ഞാല്‍ വാതകം ദ്രാവകമാകുന്നു.
70. സാധാരണ മര്‍ദ്ദത്തില്‍ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനിലയാണ് ദ്രവണാങ്കം.
71. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, സി.എഫ്.സി വാതകങ്ങളുടെ ഉപയോഗം ത്വരിതപ്പെടുത്തുക, ഹൈഡ്രജനെ ഇന്ധനമാക്കി മാറ്റാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കുക, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് ആഗോള താപം കുറയ്ക്കാനുള്ള വഴികള്‍.
പ്രകാശ വര്‍ണങ്ങള്‍
സൂര്യ കിരണങ്ങള്‍ക്ക് ജലകണികകളില്‍ വച്ച് രണ്ട് അപവര്‍ത്തനങ്ങളും രണ്ട് പൂര്‍ണാന്തര പ്രതിഫലനങ്ങളും നടക്കുന്നതിന്റെ ഫലമായാണ്
ദ്വിതീയ മഴവില്ല് രൂപപ്പെടുന്നത്
72. ധവള പ്രകാശം ലഭിക്കാന്‍ ചേര്‍ക്കുന്ന വര്‍ജോഡികളാണ് പൂരക വര്‍ണങ്ങള്‍
73. ഏതെങ്കിലും രണ്ട് പ്രാഥമിക വര്‍ണങ്ങള്‍ അടങ്ങുന്നവയാണ് ദ്വിതീയ വര്‍ണം.
74. ഒരു സമന്വിത പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ണനം.
75. വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാന്‍ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ ഉപയോഗിക്കുന്നു.
76. വെളുത്ത പ്രതലം ഒരു ഘടക വര്‍ണത്തേയും ആഗിരണം ചെയ്യുന്നില്ല.
77. സൂര്യ കിരണങ്ങള്‍ക്ക് ജലകണികകളില്‍ വച്ച് രണ്ട് അപവര്‍ത്തനങ്ങളും രണ്ട് പൂര്‍ണാന്തര പ്രതിഫലനങ്ങളും നടക്കുന്നതിന്റെ ഫലമായാണ് ദ്വിതീയ മഴവില്ല് രൂപപ്പെടുന്നത്.
78. പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് വിസരണം കൂടുന്നു.
79. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ പ്രകാശത്തിന് വിസരണം സംഭവിക്കുന്നില്ല. ഇതിനാല്‍ തന്നെ ചന്ദ്രനിലെ ആകാശം ഇരുണ്ടനിറത്തില്‍ കാണപ്പെടുന്നു.
80. ഒരു വസ്തുജനിപ്പിക്കുന്ന ദൃശ്യാനുഭവം പ്രസ്തുത വസ്തുവിനെ ദൃഷ്ടിപഥത്തില്‍ നിന്ന് മാറ്റിയാലും സെക്കന്റിന്റെ പതിനാറിലൊരു ഭാഗം സമയത്തേക്ക് ദൃഷ്ടിപഥത്തില്‍ തങ്ങി നില്‍ക്കുന്നു. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത.
81. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമ്മുടെ തൊലിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് വിറ്റാമിന്‍ ഡി ഉണ്ടാകുന്നത്.
ഇലക്ട്രോണിക്‌സും ആധുനിക സാങ്കേതിക വിദ്യയും
ഒന്നു മുതല്‍ നൂറ് വരെയുള്ള നാനോമീറ്റര്‍ കണങ്ങളെ ഉപയോഗപ്പെടുത്തി പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ശാസ്ത്ര ശാഖയാണ് നാനോടെക്‌നോളജി
82. ഒന്നു മുതല്‍ നൂറ് വരെയുള്ള നാനോമീറ്റര്‍ കണങ്ങളെ ഉപയോഗപ്പെടുത്തി പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ശാസ്ത്ര ശാഖയാണ് നാനോടെക്‌നോളജി
83. ചിത്രങ്ങളേയും ദൃശ്യങ്ങളേയും നേരിട്ട് ഡിജിറ്റല്‍ സിഗ്നലുകളാക്കി മാറ്റുന്നവയാണ് ഡിജിറ്റല്‍ കാമറകള്‍.
84. റോബോട്ടുകളുടെ നിര്‍മാണവും ഉപയോഗവും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് റോബോട്ടിക്‌സ്
85. പ്രകാശ കണങ്ങളായ ഫോട്ടോണുകളുടെ സ്വഭാവം നിയന്ത്രണം ഉപയോഗം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫോട്ടോണിക്‌സ്.
86. വൈദ്യുത ചാര്‍ജ്ജ് സംഭരിക്കുകയും ആവശ്യാനുസരണം വിട്ടു കൊടുക്കുകയും ചെയ്യുന്നവയാണ് കപ്പാസിറ്ററുകള്‍.
87. അര്‍ധചാലകങ്ങളുടെ ക്രിസ്റ്റല്‍ ഘടനയില്‍ മാറ്റം വരത്തക്കവിധത്തില്‍ അപദ്രവ്യങ്ങള്‍ ചേര്‍ത്ത് ചാലകമാക്കുന്നതാണ് ഡോപ്പിങ്.
88. ട്രാന്‍സിസ്റ്ററിലെ ബേസുമായി റിവേഴ്‌സ് ബയസ്സിലുള്ള ഭാഗമാണ് കളക്ടര്‍.
89. ട്രാന്‍സിസ്റ്ററിലെ ബേസുമായി ഫോര്‍വേഡ് ബയസ്സിലുള്ള ഭാഗമാണ് എമിറ്റര്‍.
ഊര്‍ജ പരിപാലനം
പുരാതന ജീവികളുടെ അവശിഷ്ടങ്ങള്‍ ഉന്നത താപനിലയിലും മര്‍ദ്ദത്തിലും രാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി രൂപപ്പെടുന്നതാണ് പെട്രോളിയം
90. പുന:സ്ഥാപിക്കാന്‍ കഴിയാത്തവയാണ് ഫോസില്‍ ഇന്ധനങ്ങള്‍.
91. പുരാതന ജീവികളുടെ അവശിഷ്ടങ്ങള്‍ ഉന്നത താപനിലയിലും മര്‍ദ്ദത്തിലും രാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി രൂപപ്പെടുന്നതാണ് പെട്രോളിയം.
92. ബയോമാസ് പ്ലാന്റില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായാണ് ബയോ ഗ്യാസ് രൂപപ്പെടുന്നത്.
93. അപൂര്‍ണ ജ്വലനം മൂലം രൂപപ്പെടുന്നകാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ഡൈ ഓക്‌സൈഡും കരിയും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു
94. ഹൈഡ്രജന്‍ കലോറിമൂല്യമുള്ള ഇന്ധനമാണെങ്കിലും സുരക്ഷിതമായി സംഭരിച്ച് വെക്കാന്‍ സാധിക്കാത്തതിനാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ല.
95. പ്രകൃതിക്ക് ഇണങ്ങിയ ഊര്‍ജ്ജ സ്രോതസ്സില്‍ നിന്നും പരിസരനലിനീകരണത്തിന് കാരണമാകാത്ത വിധത്തില്‍ നിര്‍മിക്കപ്പെടുന്ന ഊര്‍ജ്ജം ആണ് ഗ്രീന്‍ എനര്‍ജി.
96. കാറ്റാടിയന്ത്രങ്ങളുടെ പരിമിതികള്‍: എല്ലാസ്ഥലത്തും സ്ഥാപിക്കാന്‍ കഴിയില്ല,നിര്‍മാണത്തിന് കൂടുതല്‍ തുക ആവശ്യമായി വരുന്നു, വിസ്തൃതമായ ഭൂപ്രദേശം ആവശ്യമാണ്.
97. ബയോഗ്യാസിലെ മുഖ്യ ഘടകം മീഥെയ്ന്‍ ആണ്.
98. ഒരു ഗ്രാം ഇന്ധനം പൂര്‍ണമായും ജ്വലിക്കുമ്പോള്‍ ലഭിക്കുന്ന താപോര്‍ജ്ജമാണ് അതിന്റെ കലോറിഫിക് മൂല്യം.
99. ബയോഗ്യാസ്, ബയോമാസ് എന്നിവ പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഇന്ധനമാണ്.
100. പെട്രോളിയം, കല്‍ക്കരി, പ്രകൃതി വാതകം എന്നിവ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഇന്ധനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."