യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥ ജില്ലയില്‍ സമാപിച്ചു അന്നം മുടക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എം.എം ഹസന്‍
തൃക്കരിപ്പൂര്‍: കേരളത്തില്‍ നിലവിലുണ്ടായ സ്റ്റാറ്റിയൂട്ടറി സംവിധാനം പാടെ തകിടം മറിച്ചാണു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അന്നം മുടക്കിയ സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍. കേന്ദ്രത്തിലെ കോട്ടിട്ട നരേന്ദ്ര മോദിയും കേരളത്തിലെ കോട്ടിട്ട പിണറായി വിജയനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ജാഥാ ലീഡര്‍ കൂടിയായ എം.എം ഹസന്‍ കുറ്റപ്പെടുത്തി.
'അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല' എന്ന മുദ്രാവാക്യവുമുയര്‍ത്തി നടക്കുന്ന യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥയുടെ തൃക്കരിപ്പൂരില്‍ നടന്ന ജില്ലാതല സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു ചേര്‍ന്ന സമാപന സമ്മേളനം മുന്‍ മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അന്‍പത് വര്‍ഷ ചരിത്രം പരിശോധിച്ചാല്‍ അന്നം മുടക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നു കെ.പി മോഹനന്‍ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് കാസര്‍കോട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പതാക കൈമാറി ഉദ്ഘാടനം ചെയ്ത ജാഥ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണു വൈകീട്ട് തൃക്കരിപ്പൂരില്‍ സമാപിച്ചത്. സമാപന സമ്മേളനത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ ഹമീദലി, ജാഥാംഗങ്ങളായ എ.പി അബ്ദുല്ല ക്കുട്ടി, ശരത്ചന്ദ്ര പ്രസാദ്, വി.എ നാരായണന്‍, പി.കെ ഫിറോസ്, സി.എ അജീര്‍ സംസാരിച്ചു. എം ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ്, എം.സി ഖമറൗദ്ദീന്‍, എ.ജി.സി ബഷീര്‍, ഹക്കീം കുന്നില്‍, കെ.എം ശംസുദ്ദീന്‍ ഹാജി, വി.കെ രവീന്ദ്രന്‍, പി കോരന്‍ മാസ്റ്റര്‍, പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
ജാഥക്ക് കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി വെള്ളരിക്കുണ്ടില്‍ നല്‍കിയ സ്വീകരണത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് പ്രസിഡന്റ് എ.വി രാമകൃഷ്ണന്‍ അധ്യക്ഷനായി.
ജാഥാ ലീഡര്‍ എം.എം ഹസ്സന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുന്‍ മന്ത്രി കെ.പി മോഹനന്‍, ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി.ടി അഹമ്മദലി, പി ഗംഗാധരന്‍ നായര്‍, എം.സി ഖമറുദ്ധീന്‍, ശാന്തമ്മാ ഫിലിപ്പ്, എം വിജയന്‍, പി.ജി ദേവ്, രാജു കട്ടക്കയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."