HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി പെന്ഷന് എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി
backup
February 08 2018 | 07:02 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് വേഗത്തില്‍ തന്നെ കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൊഴിലാളികളുടെ പെന്ഷന് സഹകരണവകുപ്പ് ഏറ്റെടുത്തതിനാല്‍ പെന്ഷന് അര്‍ഹതയുള്ളവരുടെയും പ്രാഥമിക ബാങ്കുകളുടെയും വിവരശേഖരണം തുടങ്ങിയിട്ടുണ്ടെന്നും രണ്ടാഴ്ചയക്കകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സിക്ക് എത്ര കാലം വേണമെങ്കിലും വായ്പ നല്കാന് സഹകരണവകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ പെന്ഷന് കൊടുത്തുതീര്‍ക്കാന്‍ സാമ്പത്തികബാധ്യതമൂലം അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിന് പരിഹാരമായി ഇത്തവണ ബജറ്റില്‍ സഹകരണവകുപ്പ് ഏറ്റെടുക്കുമെന്ന് വിജ്ഞാപനം വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."