സൗജന്യ ഉച്ചഭക്ഷണ വിതരണ വാര്‍ഷികം ആചരിച്ചു
താമരശ്ശേരി: താലൂക്ക് ആശുപത്രില്‍ ചികിത്സയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി നല്‍കിവരുന്ന സൗജന്യ ഉച്ച ഭക്ഷണ വിതരണ പദ്ധതിയുടെ പത്താം വാര്‍ഷികം ആചരിച്ചു. വാര്‍ഷികാചരണത്തന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ താമരശ്ശേരി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമീജിയേസ് ഇഞ്ചനാനിയില്‍, ഇടവക വികാരി ഫാ.തോമസ് നാഗപറമ്പില്‍, അല്‍ഫോന്‍സാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ്ജ് തോമസ് ചേലക്കല്‍, ഫാ. വിന്‍സെന്റ് സംസാരിച്ചു.
മൂന്ന് ലക്ഷത്തിലധികം പേര്‍ക്കു പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ടെണ്ടന്നു ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയുടെ ആരംഭം മുതല്‍ ഇതിനായി തിരഞ്ഞെടുത്ത കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച വി.എല്‍ സെബാസ്റ്റ്യനെ ബിഷപ്പ് മാര്‍ റെമീജിയേസ് ഇഞ്ചനാനിയില്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡന്റ് കെ.ടി മത്തായി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."